നാട്ടുകാര്‍ക്ക് പ്രിയങ്കരിയായി അഫ്‌നിദ പാടത്ത്

നാട്ടുകാര്‍ക്ക്  പ്രിയങ്കരിയായി  അഫ്‌നിദ പാടത്ത്

വളാഞ്ചേരി:ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും എന്‍എസ് എസ് യൂണിറ്റ് അംഗവുമായ അഫ്‌നിദപാടത്താണ് നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരിക്കുന്നത് . കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക്കുകള്‍ സ്വന്തമായ് തയ്ച്ചുണ്ടാക്കി വീടിന്റെ പരിസരങ്ങളിലായുള്ള ഏതാണ്ട് 100 ഓളം വീടുകളിലാണ് അഫ്‌നിദ എത്തിച്ചു നല്‍കിയത്, കൂടാതെ മാസ്‌ക്കുകള്‍ ധരിക്കേണ്ട വിധവും ധരിക്കേണ്ടതിന്റെ ആവശ്യകതയും വീട്ടുകാരെ പറഞ്ഞ് ബോധവത്കരണവും നടത്തുന്നുണ്ട് .ഇത് കൂടാതെ എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന് വേണ്ടിയും അവര്‍ ആവശ്യപ്പെട്ടത് പ്രകാരം മാസ്‌കുകള്‍ തയ്ച്ച് നല്‍കിയിട്ടുണ്ട്. കൊറോണ രോഗം പൊതുജന സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസും ആരോഗ്യ വകുപ്പും മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കുകയും പുറത്തിറങ്ങുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്ത് വരുന്നുണ്ട്, മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട് ഈ സാഹചര്യത്തില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്ക് അഫ്‌നിദയുടെ സഹായം ഏറെ ഗുണകരമാകും. പാണ്ടികശാല പാടത്ത് അബൂബക്കര്‍ സിദ്ദീഖിന്റേയും ഷഹര്‍ബാന്റേയും മകളായ അഫ്‌നിദ പഠനത്തിലും ഏറെ മിടുക്കിയാണ്.
ഫോട്ടോ: അഫ് നിദ പാടത്ത് മാസ്‌ക്ക് നിര്‍മ്മിച്ച് സൗജന്യമായി വീടുകളില്‍ വിതരണം ചെയ്യുന്നു

Sharing is caring!