വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ മലപ്പുറത്തെ ഏഴാംക്ലാസുകാരന്

വിദ്യാഭ്യാസ മന്ത്രിയുടെ  പ്രശംസ മലപ്പുറത്തെ ഏഴാംക്ലാസുകാരന്

കോട്ടക്കല്‍: എടരിക്കോട് ക്ലാരി ഗവ യു പി സ്‌കൂളിന് അഭിമാനമായി അക്ഷരവൃക്ഷത്തിലേക്ക് അമന്‍ഷയുടെ ലേഖനം തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസയും. ഏഴാം തരം വിദ്യാര്‍ഥി അമന്‍ഷ എഴുതിയ ‘ഭയമല്ല, വേണ്ടത് ജാഗ്രതയാണ് ‘ എന്ന ലേഖനമാണ് പ്രശംസക്കര്‍ഹമായത്. ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത അക്ഷരവൃക്ഷം ഒന്നാം വോള്യത്തിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക രചന പ്രോത്സാഹിപ്പിക്കാന്‍ അക്ഷരവൃക്ഷം എന്ന പദ്ധതിക്ക് കീഴില്‍ ശുചിത്വം, രോഗപ്രതിരോധം, പരിസ്ഥിതി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഓണ്‍ലൈനായി കഥ, കവിത, ലേഖനങ്ങള്‍ ക്ഷണിച്ചിരുന്നു. സ്‌കൂള്‍വിക്കിയിലാണ് ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ അര ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ രചനകള്‍ അപ്ലോഡ് ചെയ്തത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള തൊണ്ണൂറ് ലേഖനങ്ങളാണ് ആദ്യ പ്രസിദ്ധീകരണത്തില്‍ ഇടം നേടിയത്. അതില്‍ കോവിഡ് ഭീതിയെ കുറിച്ചുള്ള തന്റെ ലേഖനം ഇടം പിടിക്കുകയും ബഹു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിന്റെ പ്രശംസപത്രം പ്രത്യേകം ലഭിക്കുകയും ചെയ്ത അഭിമാന നേട്ടത്തിലാണ് അമന്‍ഷയും ക്ലാരി സ്‌കൂളും.

ക്ലാരി ഗവ യു പി സ്‌കൂളിലെ അധ്യാപകന്‍ ഷബീര്‍ബാബുവിന്റെയും ക്ലാരി പുത്തൂര്‍ എ എം എല്‍ പി സ്‌കൂള്‍ അധ്യാപികയായ സഹ് ല പൂക്കാടന്റെയും മകനാണ് അമന്‍ഷ.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റോയ് മാത്യു ,പിടിഎ , മറ്റ് അധ്യാപകരും വിദ്യാര്‍ഥിയെ അഭിനന്ദിച്ചു.

Sharing is caring!