മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപക ദമ്പതികള്‍

മാസ ശമ്പളം  ദുരിതാശ്വാസ  നിധിയിലേക്ക് നല്‍കി  അധ്യാപക ദമ്പതികള്‍

മലപ്പുറം: അധ്യാപക ദമ്പതികളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. നിലമ്പൂര്‍ കരുളായി ശ്രീലകം വീട്ടിലെ പി.കെ ശ്രീകുമാറും ഭാര്യ എന്‍ ലാജിയുമാണ് ഇരുവരുടെയും ഒരു മാസത്തെ ശമ്പളമായ 1,20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കരുളായി പുളളിയില്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ അധ്യാപകനായ ശ്രീകുമാറും കരുളായി കെ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായ ലാജിയും ജില്ലാ കലക്ടര്‍ ജാഫര്‍ മലികിനെ സമീപിച്ച് ഇന്നലെ തുക കൈമാറുകയായിരുന്നു. 2018ലെ പ്രളയകാലത്ത് ഇരുവരും സാലറി ചലഞ്ചിലും പങ്കെടുത്തിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ശ്രീകുമാര്‍ കരുളായി പാലിയേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റാണ്. കരുളായി വായനശാല ജോയിന്റ് സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ലാജി തൊടുപുഴ സ്വദേശിയാണ്. ദേവിക (എം.സി.ജെ വിദ്യാര്‍ത്ഥിനി) നന്ദകിഷോര്‍ (ബിരുദ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കലക്ടര്‍ നേരിട്ട് സ്വീകരിച്ചത് 1,35,000 രൂപയും സ്വര്‍ണ കമ്മലും

കോവിഡ് പ്രതിരോധത്തിനായി പൊരുതുന്ന സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കലക്ട്രേറ്റില്‍ ലഭിച്ചത് 1,35,000 രൂപയും സ്വര്‍ണ കമ്മലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേരി ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമികയാണ് തന്റെ കാതിലെ സ്വര്‍ണ കമ്മല്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്. നിലമ്പൂര്‍ കരുളായിയിലെ അധ്യാപക ദമ്പതിമാരായ പി.കെ ശ്രീകുമാറും എന്‍ ലാജിയും ചേര്‍ന്ന് 1,20,000 രൂപയും ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി 15,000 രൂപയും നല്‍കി.

Sharing is caring!