കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം കോവിഡ് ജോലിക്ക് തിരിച്ചെത്തി പെരിന്തൽമണ്ണ സബ് കലക്ടർ

കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം കോവിഡ് ജോലിക്ക് തിരിച്ചെത്തി പെരിന്തൽമണ്ണ സബ് കലക്ടർ

മലപ്പുറം: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ജോലിക്ക് തിരിച്ചെത്തി പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു. ശനിയാഴ്ചയായിരുന്നു സബ് കലക്ടറുടെ വിവാഹം. വെള്ളിയാഴ്ച രാവിലെയാണ് വിവാഹത്തിനായി സബ് കലക്ടർ പാലക്കാടുള്ള വീട്ടിലേക്ക് എത്തുന്നത്. അങ്ങനെ ആകെ മൂന്ന് ദിവസത്തെ ലീവിൽ കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചായിരുന്നു അഞ്ജുവിന്റെ വിവാഹം.

പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഒഫ്ത്താൽമോളജിസ്റ്റുമായ ഡോക്ടർ ജെ.നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ശനിയാഴ്ച വിവാഹം നടത്തി.

2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.

Sharing is caring!