കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 80ലധികം മലയാളികള്‍

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍  മരിച്ചത് 80ലധികം മലയാളികള്‍

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകുന്നെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളികള്‍ ഈ മഹാവ്യാധിയുടെ പിടിയില്‍ പെട്ട് മരണമടയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എണ്‍പതിലധികം മലയാളികള്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. ഇന്ത്യക്കകത്ത് മറ്റു സംസ്ഥാനങ്ങളിലും നമ്മുടെ സഹോദരങ്ങളെ ഈ രോഗം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നമ്മളെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു അനുഭവമാണിത്.

വാര്‍ത്താ സമ്മേളനത്തിലേക്ക് വരുമ്പോഴും ഒരു മരണവാര്‍ത്ത കണ്ടു. കൊവിഡ് 19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sharing is caring!