പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്നുള്ളതിനാല്‍ കേരളത്തിന് ഒരു പ്രതേക പാക്കേജ് കേന്ദ്രം അനുവദിക്കണം: കുഞ്ഞാലിക്കുട്ടി

പ്രവാസികളില്‍ ഏറ്റവും  കൂടുതല്‍ ആളുകള്‍ കേരളത്തില്‍  നിന്നുള്ളതിനാല്‍ കേരളത്തിന്  ഒരു പ്രതേക പാക്കേജ് കേന്ദ്രം  അനുവദിക്കണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നു എന്ന തീരുമാനം ഏറെ ആശ്വാസകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്നുള്ളതിനാല്‍ കേരളത്തിന് ഒരു പ്രതേക പാക്കേജ് കേന്ദ്രം അനുവദിക്കണം
ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രതേക ഫണ്ട് എംബസി കള്‍ മുഖേന നല്‍കണം , അതിന് പ്രതേക ഫണ്ടുകള്‍ ഉണ്ട്
നാട്ടിലോട്ട് വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഒരു നമ്പര്‍ നിശ്ചയിച്ച് അതില്‍ ഇത്ര മാത്രമേ കേരളത്തില്‍ നിന്ന് കൊണ്ടുവരുള്ളൂ എന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ഒരു വലിയ സമൂഹമാണ് പുറത്തുള്ളത്. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണം. കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുള്ളവരെ സമയ ബന്ധിതായി എത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്ര പരിധി വയ്‌ക്കേണ്ട വിഷയം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഈ ആവശ്യമുന്നയിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ മെല്ലപ്പോക്കും അനങ്ങാപ്പാറ നയവുമായി തിരിച്ചടിയായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സന്നദ്ധപ്രവര്‍ത്തകരും രാഷ്ര്ടീയപാര്‍ട്ടികളും സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും അതിനു വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല.അനങ്ങാപ്പാറ നയം ഒഴിവാക്കി കേന്ദ്രത്തിനെ ഈ വിഷയം ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിന് സാധിക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ ഉടനെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Sharing is caring!