പ്രവാസികളേയും ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് അലംബാവ നിലപാട്: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.

കോട്ടക്കല്‍: കോവിഡ് 19 ഭീതികരമായ സാഹചര്യത്തില്‍ വിവിധ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളേയും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളേയും നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്
അലംബാവ നിലപാടാണെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍എം.എല്‍.എ.കുറ്റപ്പെടുത്തി. ലോക്ക് ഡൗണ്‍ പല ഘട്ടങ്ങള്‍ കഴിഞ്ഞിട്ടും പ്രവാസികളേയും ഇതര സംസ്ഥാന സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ നാട്ടിലുള്ളവരേയും തിരിച്ചെത്തിക്കുന്ന വിഷയങ്ങളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസ് പരിഗണിക്കുന്നതിനുള്ള അഫിഡ ഫിറ്റ് പോലും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ നല്‍കിയിട്ടില്ല എന്നത് പ്രവാസികളോട് സര്‍ക്കാരിന് എത്രമാത്രം താല്‍പര്യമുണ്ടെന്നത് മനസ്സിലാക്കാവുന്നേയുള്ളൂ .
നമ്മുടെ സംസ്ഥാനത്ത് നിന്നും ജോലി, പഠനം, സന്ദര്‍ശനം, എന്നിവക്കായി ഇതര സംസ്ഥാനങ്ങളിലെത്തി ലോക്ക് ഡൗണ്‍ കാരണം മടങ്ങി വരാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണ്. കേരളത്തില്‍ നിന്നും ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിക്കാന്‍ അവിടങ്ങളിലുള്ള സംസ്ഥാന ഭരണകൂടങ്ങള്‍ ഇടപെടലുകള്‍ നടത്തി ട്രെയിന്‍ മാര്‍ഗ്ഗം ആളുകളെ തിരികെ കൊണ്ടുപോകുന്നത് തുടങ്ങിയിട്ടുണ്ട്.യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ നടത്തിപ്പിന് പോയി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.വിദേശ രാജ്യങ്ങളിലും ബോംബെ, ബാംഗ്ലൂര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കെ.എം.സി.സി. ഘടകങ്ങള്‍ ഇത്തരം ആളുകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്ന് നല്‍കുന്നത് ശ്ലാഘനീയമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ പോലും സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍പ്പെട്ടവരുടെ സ്ഥിതി വളരെയധികം കഷ്ടത്തിലാണ്.
ഇതര സംസ്ഥാനത്ത് കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വൈദ്യസഹായം ഉള്‍പ്പെടെയുള്ള ആവശ്യ സേവനങ്ങള്‍ ഉറപ്പ് വരുത്താന്‍ ആവശ്യമായ രീതിയില്‍ കൃത്യമായ കണക്കെടുപ്പ് പോലും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോയെന്നത് സംശയമാണ്.
ഓരോ സംസ്ഥാന ഭരണകൂടവും അവരുടെ നാട്ടുകാരെ തിരികെയെത്തിക്കാന്‍ നടത്തിയ ക്രമീകരണങ്ങള്‍ പോലെ കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തി ട്രെയിന്‍ മാര്‍ഗ്ഗമോ അല്ലെങ്കില്‍ മറ്റു ഗതാഗത മര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയോ നമ്മുടെ നാട്ടുകാരെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]