ലോക്ക് ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി മലപ്പുറത്തെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍

മലപ്പുറം: ലോക്ക് ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ്.
ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സിനിമാ ശാലകളിലെ ജീവനക്കാര്‍ക്ക് സഹായമെത്തിച്ചതിനെ പുറമെ കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക് പച്ചക്കറികള്‍, പോലീസ് സ്റ്റേഷനുകളിലേക്ക് മാസ്കുകള്‍, മറ്റു ഭക്ഷണ വസ്തുക്കളുടെ വിതരണം എന്നിയാണ് മലപ്പുറം ജില്ലയില്‍മാത്രമായി മോഹന്‍ലാലല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഓരോ യൂണിറ്റ് കമ്മിറ്റികളാണ് സഹായങ്ങള്‍ വിതരണം ചെയ്തത്. പൊന്മള യൂണിറ്റിന് കീഴില്‍ നടന്ന വിതരണങ്ങള്‍ക്ക് ഓള്‍കേരളാ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ബാബു പൊന്മളയാണ് നേതൃത്വം നല്‍കിയത്. പൊന്മള യൂണിറ്റിന് കീഴില്‍ ലോക് ഡൗണില്‍ സൃത്യര്ഹമായ സേവനം നടത്തുന്ന മലപ്പുറത്തെ പോലീസുകാര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തു. ഇതിന് പുറമെ മലപ്പുറം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി കിറ്റുകള്‍ കൈമാറി. മറ്റു യൂണിറ്റുകളായ എടപ്പാള്‍, ചങ്ങരംകുളം, കോട്ടയ്ക്കല്‍, പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ വിവിധ കമ്മിറ്റികളും സമാനമായ സഹായങ്ങള്‍ കൈമാറി. ഒരു ഫാന്‍സ് അസോസിയേഷനും അപ്പുറം കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനുംകൂടിയായ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മാറിയതോടെ ഇത്തരത്തിലുള്ള വിവിധ സഹായങ്ങള്‍ നിര്‍ധനര്‍ക്ക് എത്താറുണ്ട്. ഫാന്‍സുകാരുടെ സ്വന്തം പണം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുന്നത്. മലപ്പുറം ജില്ലയില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഐഡന്റിറ്റി കാര്‍ഡുള്ള ഔദ്യോഗിക മെമ്പര്‍മാര്‍ 800പേര്‍മാത്രമാണുള്ളത്. എന്നാല്‍ ഐഡന്റിറ്റി കാര്‍ഡില്ലാത്ത പതിനായിരങ്ങള്‍ ഫാന്സുകാരായുണ്ട്.
എടപ്പാള്‍, ചങ്ങരംകുളം മേഖലാ കമ്മറ്റി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പച്ചക്കറിയടങ്ങുന്ന കിറ്റുകള്‍ കൈമാറി. പ്രസിഡന്റ് ദിലീപ്,സെക്രട്ടറി രവി, രാഹുല്‍, പ്രണവ്, വിനീഷ് നേതൃത്വം നല്കി.
അതേ സമയം നേരത്തെ പ്രളയക്കെടുതിക്കിടെ കാല് വഴുതി വെള്ളക്കെട്ടില്‍ വീണ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ശേഷം കുഴഞ്ഞ് വീണു മരിച്ച റസാഖിന്റെ കുടുംബത്തിനും മോഹന്‍ലാലിന്റെ സഹായ ഹസ്തം എത്തിയിരുന്നു. വെള്ളക്കെട്ടില്‍ വീണ മകനെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെയാണ് റസാഖ് കുഴഞ്ഞ് വീണ് മരണപ്പെട്ടത്. മക്കളുടെ പഠനം ഏറ്റെടുത്ത വിശ്വശാന്തി ഫൗണ്ടേഷന്, കൂടുംബത്തിന് അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ കൈമാറിയിരുന്നു. പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ഇപ്പോള്‍ ഫൗണ്ടേഷനാണ് വഹിക്കുന്നത്.
സംവിധായകനും നടനുമായ ഫൗണ്ടേഷന് ഡയറക്ടറുമായ മേജര്‍ രവി അബ്ദുറസാഖിന്റെ ഭാര്യവീട്ടിലെത്തിയാണ് തുക കൈമാറിയത്. മോഹല്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ഫൗണ്ടേഷനാണ് വിശ്വശാന്തി ഫൗണ്ടേഷന്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനാണ്
തിരൂന്നാവായ സൗത്ത് പല്ലാറില്‍ കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കട്ടില്‍ വീണ റസാഖിന്റെയും സഹോദരന്റെയും മക്കളായ നിഹാന്, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു.നാട്ടുകാര്‍ തിരൂര്‍ മിഷന് അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കുടുംബത്തിന്റെ എക ആശ്രയമായിരുന്ന റസാഖിന്റെ വേര്‍പാട് നാടിന്റെയും നൊമ്പരമായി മാറി, വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹന്‍ലാല്‍ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ധനസഹായം കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ആണ്മക്കളുടെയും ഡിഗ്രി വരെയുള്ള ചെലവ് ഫൗണ്ടേഷന് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടിന്റെ ആവശ്യമുണ്ടെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജര്‍ രവി പറഞ്ഞു ഈ റസാഖിന്റെ മക്കളെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഒരു മണിക്കൂര്‍ നേരം റസാഖിന്റെ മക്കളെ ആശ്വാസവാക്കുകള്‍ കൊണ്ട് ധൈര്യം പകര്‍ന്ന് നല്കി മേജര്‍ രവി തന്റെ കയ്യിലുള്ള മുഴുവന്‍ പണവും കുട്ടികള്‍ക്ക് നല്‍കിയാണ് മടങ്ങിയത്. മക്കളെ രക്ഷിച്ച ശേഷം കുഞ്ഞുവീണ റസാഖിനെ ഉടന്‍ തിരൂര്‍ കൊടക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.നസീറയാണ് ഭാര്യ. മക്കള്‍: സഹ ദിയ, അമീന് ,അലാവുദ്ദീന്‍.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി