കോവിഡിന്റെ മറവില്‍ ആളെ പറ്റിച്ച് പഴകിയ മത്സ്യവില്‍പന
എടപ്പാള്‍: കോവിഡിന്റെ മറവില്‍ ആളെ പറ്റിച്ച് മത്സ്യവില്‍പന. പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കാവില്‍പ്പടി സബ്‌സ്റ്റേഷന്‍ സമീപം വഴിയോരത്ത് നടത്തിയ പഴകിയ മത്സ്യവില്‍പ്പന ആരോഗ്യവകുപ്പ് തടഞ്ഞു.പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. കാലടി പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി ആന്‍ഡ്രൂസ്, മണിലാല്‍, സതീഷ് അയ്യാപ്പില്‍, സ്വപ്ന സാഗര്‍, സനീഷ് മങ്കുഴിയില്‍ നേതൃത്വം നല്‍കി. പഞ്ചായത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും പഴകിയ മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെനിയമ നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ കെ.പി മൊയ്തീന്‍ അറിയിച്ചു.
പഴമൊത്ത കച്ചവട സ്ഥാപനം ആരോഗ്യ വകുപ്പ് അടപ്പിച്ചു
പഴമൊത്ത കച്ചവട സ്ഥാപനം അടപ്പിച്ചു. തവനൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.അയങ്കലം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ലോറിയില്‍ കോവിഡ് 19 സുരക്ഷാ മാനദ്ധണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഴക്കുല ഇറക്കുന്നതെന്നും കടയില്‍ കോവിഡ് 19 പ്രതിരോധ ബ്രേക്കിക്ക് ദി ചെയിന്‍ കോര്‍ണര്‍ സ്ഥാപിച്ചിട്ടില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി.പരിശോധനക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സജി.എന്‍.ആര്‍, സെക്രട്ടറി ടി അബ്ദുള്‍ സെലീം, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍ ശിവപ്രസാദ്, രാജേഷ് പ്രശാന്തിയില്‍, പി.വി സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




