കോവിഡ് തിരക്കിനിടെ പെരിന്തൽമണ്ണ സബ് കലക്ടർക്ക് വിവാഹം; നാളെ മുതൽ വീണ്ടും ജോലിയിൽ

പെരിന്തൽമണ്ണ: കോവിഡ് ഡ്യൂട്ടിക്കിടെ പെരിന്തൽമണ്ണ സബ് കലക്ടർക്ക് വിവാഹം. സബ് കലക്ടർ കെ.എസ്. അഞ്ജുവാണ് ഇന്നലെ വിവാഹിതയായത്. കോവിഡ് തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസത്തെ അവധിയിലാണ് വിവാഹം നടത്തിയത്. നാളെ വീണ്ടും ജോലിക്ക് തിരിച്ചെത്തും. വിവാഹ തലേന്ന് അടക്കം മൂന്ന് ദിവസം മാത്രമാണ് സബ് കലക്ടർ അവധി എടുത്തത്.
പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെ പുരയിലെ അഞ്ജു വിന്റെ വീട്ടിൽ ഇന്നലെ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ആയിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഒഫ്ത്താൽമോളജിസ്റ്റുമായ ഡോക്ടർ ജെ.നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തി.
കോവിഡ് ഡ്യൂട്ടിയിലായിരുന്ന പെരിന്തൽമണ്ണ സബ് കലക്ടർ അഞ്ജു അഞ്ജു ഒന്നാം തീയതി രാവിലെയാണു വീട്ടിലെത്തിയത്. 2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]