മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

മദീന: മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മദീനയിൽ നിര്യാതനായി. പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബൂബക്കർ (59) ആണ് മരിച്ചത്. വർഷങ്ങളായി മദീനയിലെ അൽബേക്ക് റീജണൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ സുലൈമാൻ അഹമ്മദി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൂന്നര പതിറ്റാണ്ട് കാലമായി പ്രവാസിയാണ്. മദീനയിലെ അൽബേക്ക് സ്ഥാപനങ്ങളുടെ സ്ഥാപകനും, റീജണൽ മാനേജരുമാണ്. സംസ്ക്കാരം മദീനയിൽ. പഴമള്ളൂരിലെ പരേതനായ അരിക്കത്ത് അബുഹാജിയുടെ മകനാണ്.

മാതാവ് പരേതയായ ചോലക്കൽ അയിശ, ഭാര്യമാർ സുഹറ ഉരുണിയൻ, അരിക്കത്ത് സുനീറ. മക്കൾ അൻവറലി, അബ്ദു സൽമാൻ, റുബിയത്ത്, അബ്ദുൽ മനാഫ്.

Sharing is caring!