കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് യാത്രയാകും

മലപ്പുറം: ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാനാവാതെ ജില്ലയില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേയ്ക്ക് യാത്രയാകും. ബീഹാറില്‍ നിന്നുള്ള 1,200 അതിഥി തൊഴിലാളികളെ യാണ് ആദ്യം കൊണ്ടുപോകുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇന്ന് വൈകുന്നേരം ബീഹാറിലെ ധാനപൂരിലേയ്ക്ക് പുറപ്പെടും.
അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികളെ കെ.എസ്.ആര്.ടി.സി ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കും. ആരോഗ്യ ജാഗ്രത പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആദ്യ സംഘത്തെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുക. പ്രത്യേക തീവണ്ടിയിലും സാമൂഹ്യ അകലം ഉറപ്പാക്കിയാവും യാത്ര. തൊഴിലാളികള്‍ നേരിട്ട് റെയില്‍വെ സ്റ്റേഷനുകളില്‍ എത്തരുത്. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുക. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]