മരം വെട്ടുന്നതിനിടയില്‍ കണ്ണില്‍ തുളച്ചുകയറിയ കമ്പികണ്ണിന്റെ ഒരു വശത്തുകൂടെ കയറിയ മറുവശം തുളച്ച് പുറത്തുവന്നു

മരം വെട്ടുന്നതിനിടയില്‍ കണ്ണില്‍  തുളച്ചുകയറിയ കമ്പികണ്ണിന്റെ  ഒരു വശത്തുകൂടെ കയറിയ  മറുവശം തുളച്ച് പുറത്തുവന്നു

മലപ്പുറം: ലോക് ഡൗണിനിടയില്‍ മരം വെട്ടുന്നതിനിടയില്‍ തൊഴിലാളിയുടെ കണ്ണില്‍ തുളച്ചുകയറിയ കമ്പി കണ്ണിന്റെ ഒരു വശത്തുകൂടെ കയറിയ മറു വശം തുളച്ച് പുറത്തുവന്നു. വിദഗ്ദ ശസ്ത്രക്രിയ വിജയകരമായതോടെ പുരുഷോത്തമന് ഇനിയും കാണാം. തൊഴിലാളിയായ മലപ്പുറം, കടന്നമണ്ണ മടശ്ശേരി കളരിക്കല്‍ വീട്ടില്‍ മരം വെട്ടു പുരുഷോത്തമന്റെ (46) ഇടതു കണ്ണില്‍ തുളച്ചു കയറിയ കമ്പിയാണ് വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
മരം വെട്ടുന്നതിനിടയില്‍ പുരുഷോത്തമന്റെ കണ്ണില്‍ കമ്പി തുളച്ചു കയറിയാണ് അപകടം ഉണ്ടായത്.ഈ മാസം 21 ന് ആയിരുന്നു സംഭവം.കണ്ണിന്റെ ഒരു വശത്തുകൂടെ പാഞ്ഞു കയറിയ കമ്പി മറു വശം തുളച്ച് ഇരിക്കുകയായിരുന്നു. പല ആശുപത്രിയില്‍ ചെന്നുവെങ്കിലും മരുന്നുകള്‍ നല്കി ഒരു ഒകുലോപ്ലാസ്റ്റി സര്‍ജന്റെ വിദഗ്ദാഭിപ്രായത്തിന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് അയക്കുകയാണ് ഉണ്ടായത്.
മൗലാന ആശുപത്രിയിലെ കണ്ണുരോഗ വിദഗ്ദനായ ഡോ: അബ്ദുള്‍ ഷമീര്‍ രോഗിയെ പരിശോധിക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തുകയുമാണ് ഉണ്ടായത്. രോഗി സുഖം പ്രാപിച്ചു വരുന്നു.ഡോ: പി. ശശിധരന്‍, അനസ്‌തേഷ്യാളജിസ്റ്റ്
ചീഫ് അനസ്‌തേഷ്യാളജിസ്റ്റ് ഡോ: ജോനസ് ഫിര്‍ദൗസ് എന്നിവര്‍ പങ്കെടുത്തു.
മരംവെട്ട്, വെല്‍ഡിംഗ്, ഗ്രന്റിംഗ്, ഉദ്യാനപാലനം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ എടുക്കുന്നവര്‍ അപകടങ്ങളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനുളള ഗുഗിള്‍സ് ധരിക്കണമെന്ന് ഡോ: അബ്ദുള്‍ ഷമീര്‍ പറഞ്ഞു.
അതേ സമയം കോവിഡും ലോക്ഡൗണും കാരണം ആശുപത്രികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ആശുപത്രികളില്‍ രോഗികളില്‍ പലര്‍ക്കും കഷ്ടതകളുള്ളതായും പരാതികളുയര്‍ന്നിരുന്നു. താനൂര്‍ മണ്ഡലത്തിലെ നിര്‍ധനരായ എല്ലാ കിഡ്‌നി രോഗികള്‍ക്കും എം.എല്‍.എ വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ഡയാലിസിസ് കിറ്റുകള്‍ നല്‍കി. മണ്ഡലത്തില്‍ ഇതുവരെ ആയിരത്തോളം കിറ്റുകളാണ് വിവിധ പഞ്ചായത്തുകളിലായി നല്‍കിയത്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ഡയാലിസിസിനാവശ്യമായ പല മരുന്നുകള്‍ക്കും ക്ഷാമം നേരിട്ട ഘട്ടത്തിലാണ് എം.എല്‍.എ സ്വന്തം നിലയില്‍ കാരുണ്യഹസ്തവുമായി മുന്നിട്ടിറങ്ങിയത്. കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് മരുന്നുകളെത്തിക്കുകയായിരുന്നു. താനാളൂര്‍ ഡയാലിസിസ് സെന്റര്‍, ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പൊന്‍ മുണ്ടം, ചെറിയമുണ്ടം ഹെല്‍ത്ത് സെന്ററുകള്‍, താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും, നിറമരുതൂര്‍ പഞ്ചായത്തിലേയും പരിരക്ഷാ വിഭാഗം എന്നിവിടങ്ങളിലെല്ലാം ആവശ്യമായ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളുമെത്തിച്ചു നല്‍കി.
വാണിയന്നൂരില്‍ സൗജന്യചികിത്സ നടത്തി വരുന്ന അഭയം ഡയാലിസിസ് സെന്ററിനും മുഴുവന്‍ രോഗികള്‍ക്കുമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. മണ്ഡലത്തിലെ മറ്റു രോഗികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നുകളെത്തിക്കാനുള്ള സജ്ജീകരണങ്ങളും എം.എല്‍.എ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ നിന്നും മറ്റും സൗജന്യ നിരക്കില്‍ ലഭിച്ചിരുന്ന മരുന്നുകള്‍ ലഭിക്കാതെ വന്‍ വില നല്‍കി പുറത്തു നിന്ന് വാങ്ങാന്‍ കഴിയാതെ വലഞ്ഞ അനേകം പേര്‍ക്ക് എം .എല്‍ .എയുടെ ഇടപെടല്‍ ആശ്വാസമായി.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ പാലിയേറ്റ് വിഭാഗത്തിലുള്ള മുഴുവന്‍ രോഗികള്‍ക്കും എം.എല്‍.എയുടെ നേതൃത്വത്തില്‍ മരുന്നുകളെത്തിച്ചു. താനാളൂര്‍ ഡയാലിസിസ് സെന്ററിലേക്ക് മൂന്ന് ഡയാലിസിസ് യൂനിറ്റുകള്‍ വാങ്ങാന്‍ എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ താനൂരിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയും എം.എല്‍ എ അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും താനൂര്‍ നഗരസഭയിലെയും ആരോഗ്യ ഉപകേന്ദ്രങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി തുക വിനിയോഗിക്കാനാണ് തീരുമാനം.

Sharing is caring!