ദുബൈയില്‍ മരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം കരിപ്പൂര്‍ വഴി നാട്ടിലെത്തി. മൃതദേഹത്തോടൊപ്പം ഭാര്യയും മക്കളും വന്നത് ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സ് ലിയര്‍ ജെറ്റ് വിമാനത്തില്‍
മലപ്പുറം: ദുബൈയില്‍ മരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം കരിപ്പൂര്‍ വഴി നാട്ടിലെത്തി. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സ് ലിയര്‍ ജെറ്റ് വിമാനത്തില്‍ രാത്രി എട്ടോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിന്, മകന് അരുണ്‍, മകള്‍ ആഷ്ലിന് എന്നിവരും ഈ വിമാനത്തിലുണ്ടായിരുന്നു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു വിമാനം യാത്രക്കാരെ ഉള്‍പ്പെടുത്തി ഇന്ത്യയിലെത്തുന്നത്.
ദുബൈയില്‍ മരിച്ച പ്രമുഖ വ്യവസായിയും വയനാട് സ്വദേശിയുമായ ജോയ് അറക്കലിന്റെ മൃതദേഹം ഇന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സ് ലിയര്‍ ജെറ്റ് വിമാനത്തില്‍ രാത്രി എട്ടോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. . ഈ മാസം 23ന് മരിച്ച ജോയ് അറക്കലിന്റെ മൃതദേഹം അന്ന് തന്നെ നാട്ടിലെത്തിക്കുന്നതിന് ശ്രമങ്ങള്‍ നടന്നെങ്കിലും പിന്നീട് സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വയനാട്ടിലേക്ക് കൊണ്ടുപോയി. അതേ സമയം ദുബായില്‍ മരണപ്പെട്ട പ്രവാസി വ്യവസായ പ്രമുഖന് അറക്കല്‍ ജോയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൃതദേഹം ജന്മനാട്ടില് എത്തിയാല്‍അറക്കല്‍ പാലസിന്ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കുംപ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്കാരം കഴിയുന്നതുവരെപൊലീസ് കാവല്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 23നാണ്ദുബായിലെ ബിസിനസ് ബേയില്‍ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായഅറക്കല്‍ ജോയി മരിച്ചത്. മൃതദേഹം എത്തുന്ന കൃത്യ സമയം ഇപ്പോഴും തീരുമാനമായിട്ടില്ല. എപ്പോള്‍ എത്തിയാലും പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാര്‍ക്കും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു.
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]