ഉബൈദുള്ള എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു

മലപ്പുറം: ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി മെയ് 31 വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ആറു മാസത്തെ ലീവിന് വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഇവര്‍ക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം.
മിക്ക ദിവസങ്ങളിലും സാങ്കേതിക തകരാറുകള്‍ മൂലം വെബ്സൈറ്റ് പണിമുടക്കിലാണ് .
നാട്ടിലേക്ക് മടങ്ങിയ സമയത്തെ ടിക്കറ്റിന്റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന വ്യവസ്ഥ മൂലം വിവിധ കാരണങ്ങളാല്‍ ടിക്കറ്റ് നഷ്ടപ്പെട്ടവര്‍ അത് സംഘടിപ്പിക്കുന്ന നെട്ടോട്ടത്തിലാണ്.
പ്രവാസികള്‍ക്കെല്ലാം എന്‍.ആര്.ഐ അക്കൗണ്ട് ആയതിനാല്‍ പുതിയ അക്കൗണ്ട് എടുത്ത് അപേക്ഷിക്കേണ്ട അവസ്ഥയാണ്. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ അക്ഷയ സെന്ററുകളും മറ്റു ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളും ഇല്ലാത്തതും അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു
മടങ്ങി വന്ന പരമാവധി പ്രവാസികള്‍ക്ക് ധന സഹായം ലഭിക്കുന്നതിന് വേണ്ടി അപേക്ഷയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
സൗജന്യ കിറ്റ് വിതരണം –
നടപടികള്‍ ലഘൂകരിക്കണം
ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റു വിതരണ നടപടികള്‍ ലഘൂകരിച്ച് ഗുണഭോക്താക്കള്‍ക്കു എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ഉബൈദുള്ള എം.എല്‍.എ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന് കത്തയച്ചു
കാര്‍ഡ് നമ്പര്‍ അനുസരിച്ച് ഓരോ ദിവസവും ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും അന്നേ ദിവസം പ്രസ്തുത നമ്പറിലുള്ള കാര്‍ഡുടമകള്‍ കടയിലെത്തി കിറ്റുകള്‍ കൈപറ്റാത്തതു മൂലം റേഷന്‍ കടയില്‍ സാധനങ്ങള്‍ കെട്ടികിടക്കുകയാണ് .ഇത് സ്ഥലപരിമിതി മൂലം വിഷമിക്കുന്ന കടക്കാര്‍ക്ക് വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് .മാത്രമല്ല ഓയില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്
അരി വിതരണത്തില്‍ സ്വീകരിച്ച രീതി പോലെ ഇ-പോസ് മെഷിനില്‍
അടുത്ത നമ്പറുകളും കൂട്ടിച്ചേര്‍ത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയും കോവിഡ് പ്രോട്ടോക്കോള്‍ പരിപൂര്‍ണ്ണമായും പാലിച്ചും ഗുണഭോക്താക്കള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി