ലോക്ക് ഡൗണ്‍ രുചി വിഭവങ്ങളുമായി ഫാത്തിമ റിമ

കോട്ടക്കല്‍: ലോക്ക് ഡൗണ്‍ ദിനങ്ങളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് കോട്ടുര്‍ എ.കെ.എം ഹയര്‍ സെക്കക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ചെറുവാക്കത്ത് ഫാത്തിമ റിമ. അടുക്കളയില്‍ അമ്മയെ സഹായിക്കുന്നതിനൊപ്പം ശരീരത്തിന് ആരോഗ്യ ദായകമായ ഭക്ഷണ സാധനങ്ങളുടെ നിര്‍മ്മാണം വീഡിയോയാക്കി സാമൂഹമാധ്യമങ്ങളിലൂടെ കൂട്ടുകാര്‍ക്കും മറ്റും ഷെയര്‍ ചെയ്യുകയാണ് റിമ. റിമയുടെ വിഭവങ്ങള്‍ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
സമ്മര്‍ റീ ഫ്രഷിംഗ് ട്രിന്ക് വേണ്ട സാധനങ്ങള്‍ തണ്ണി മത്തന്‍ രണ്ട് കപ്പ്, ലെമണ്‍ ജ്യൂസ്, ഷുഗര്‍, ഐസ് ക്യൂബ്, ഉണ്ടാക്കാവുന്ന വിധം മിക്സിയുടെ ജാറിലേക്ക് തണ്ണിമത്തന് ലെമണ്‍ ജ്യൂസ് ഷുഗര്‍ എന്നിവ ചേര്‍ത്ത്
അടിച്ചെടുത്ത ശേഷം ഒരു സര്‍വിങ് ഗ്ലാസിലേക്ക് ഐസ്ക്യൂബ്, തണ്ണിമത്തന് ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ക്കുക. ശേഷം അതിലേക്ക് അടിച്ചെടുത്ത ജ്യൂസ് ഒഴിക്കുക.
ചെറുനാരങ്ങയിലെ വിറ്റാമിന്‍ സി ശരീരത്തിന് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.അങ്ങനെ അവധിക്കാലത്ത് ചെലവു കുറഞ്ഞ പാനീയം പരിചയപ്പെടുത്തുകയാണ് റിമ. മാംഗോ ഐസ്ക്രീം, സിംപിള്‍ മിന്റ് ലൈം മൊജിറ്റോ,ട്രെന്‍ഡിംഗ് ഡാല്‍ഗോന കോഫി എന്നിവ റെഡിയാക്കി അയച്ചു കഴിഞ്ഞു.ഇനി കൂടുതല്‍ വിഭവങ്ങളുമായി വരാന്‍ റിമ റെഡിയാണ്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.