പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥനനടത്തി ശല്യംചെയ്തു. അവസാനം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയോട് നിരന്തരം  പ്രണയാഭ്യര്‍ത്ഥനനടത്തി  ശല്യംചെയ്തു.  അവസാനം  പെണ്‍കുട്ടി ആത്മഹത്യക്ക്  ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

മലപ്പുറം: പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥനനടത്തി ശല്യംചെയ്തു. താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍ പലതവണ ശാരീരികമായി അക്രമിച്ചു. അവസാനം പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്യിപ്പിക്കുകയുംചെയ്തു. സഹിക്കാനാകാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. യുവാവിന്റെ ശല്യവും പ്രണയഭ്യാര്‍ഥനയും സഹിക്കാനാകാതെ മലപ്പുറം ചങ്ങരംകുളത്ത്
പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ പ്രതിയായ യുവാവാണ് ഇന്ന് അറസ്റ്റലായത്. അയല്‍വാസിയായ യുവാവിന്റെ നിരന്തരം ശല്യത്തില്‍ പൊറുതിമുട്ടി യുവതി ആത്മഹത്യക്ക് ശ്രമിച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയായ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി
ജുനൈദി ( 22)നെ ഇന്ന് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നതിന് പുറമെ വിസമ്മതിച്ചതിന്റെ പേരില്‍ പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനു മുന്‍പും യുവാവിനെതിരെ ചങ്ങരംകുളം പോലീസില്‍ നല്‍കിയിരുന്നെങ്കലും കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഞായറാഴ്ച പുലര്‍ച്ച ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈലില്‍ വിവാഹത്തിന് സമ്മതമാണെന്ന് റിക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സമരവുമായി രംഗത്തുവന്നിരുന്നു.തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി യുവാവിനെ ഡി ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ലഹരിക്കടിമയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. യുവാവിനെതിരെ പെണ്‍കുട്ടി മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നു.
നേരത്തെ പെണ്‍കുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഇതില്‍ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തു.തുടര്‍ന്ന് നിക്കാഹ് കഴിച്ചെങ്കിലും വരനെ ഭീഷണിപ്പെടുത്തി യുവാവ് വിവാഹത്തില്‍നിന്ന് പിന്തിരിപ്പിച്ചു. പെണ്‍കുട്ടിയുടെ കല്യാണലോചനകളും ഇയാള്‍ മുടക്കുകയാണ്. തന്നെ വിവാഹം കഴിക്കുന്നില്ലെങ്കില്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇയാളുടെ ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. പെണ്‍കുട്ടിക്ക് നിയമസഹായം നല്‍കുന്ന ബന്ധു നൗഷാദിനെയും യുവാവ് ആക്രമിച്ചു.ഇയാളെ വധിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

അതേ സമയം പിയിലായ പ്രതി ജുനൈദ് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നുപ്രണയത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു.ജാമ്യത്തില്‍ ഇറങ്ങിയ പ്രതി യുവാവിനെ തന്നെ വിവാഹം ചെയ്യണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരന്തരം ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതായി പരാതികളുണ്ടായിരുന്നു.സംഭവം വിവാദമാകുകയും മലപ്പുറം എസ്പിക്ക് കുട്ടിയും മാതാവും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് പ്രതിക്ക് വേണ്ടി അന്യേഷണം ഊര്‍ജ്ജിതമാക്കിയത്.

Sharing is caring!