മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം തെന്നലക്കാരന്‍ മരിച്ചു

മക്കയില്‍ കോവിഡ്  ബാധിച്ച് മലപ്പുറം  തെന്നലക്കാരന്‍ മരിച്ചു

മലപ്പുറം: മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം തെന്നലക്കാരന്‍ മരിച്ചു. തന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍(57) ആണ് മക്കയില്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിന് കാവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. മരിച്ചത് മക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യംകൂടിയാണ മരിച്ച മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പോസിറ്റീവ് ആയി ഫലം പുറത്ത് വന്നിരുന്നതായി മക്കയിലെ സാമൂഹ്യ പ്രവര്‍ത്തകനായ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു. മരണാനന്തര കര്‍മ്മങ്ങള്‍ക്കും കെഎംസിസി ജനറല്‍ സെക്രട്ടറി കൂടിയായ മുജീബ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്. ആരോഗ്യ പ്രയാസങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

Sharing is caring!