ലോക്ഡൗണിനിടയില്‍ വീട്ടമ്മയായ കാമുകിയെ കാണാന്‍ എടപ്പാള്‍ ആശുപത്രിയിലെത്തിയ കമിതാക്കളെ നാട്ടുകാര്‍ ഓടിച്ചു

ലോക്ഡൗണിനിടയില്‍ വീട്ടമ്മയായ കാമുകിയെ  കാണാന്‍ എടപ്പാള്‍  ആശുപത്രിയിലെത്തിയ കമിതാക്കളെ നാട്ടുകാര്‍  ഓടിച്ചു

മലപ്പുറം: ലോക്ഡൗണിനിടയില്‍ വീട്ടമ്മയായ കാമുകിയെ കാണാന്‍ എടപ്പാള്‍ ആശുപത്രിയിലെത്തിയ കമിതാക്കളെ നാട്ടുകാര്‍ ഓടിച്ചു. ലോക്ഡൗണ്‍ നിയന്ത്രണമുണ്ടായിട്ടും വീട്ടമ്മയായ കാമുകിയെ കാണാതിരിക്കാന്‍ കാമുകനായില്ല. അവസാനം ഇരുവരും കാണാന്‍ തെരഞ്ഞെടുത്ത സ്ഥലം ആശുപത്രി പരിസരം. അവസാനം ജീവനക്കാര്‍ പിടികൂടിയതോടെ യുവാവ് തടിതപ്പി. സംഭവം നടന്നത് മലപ്പുറം എടപ്പാളിലാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാമുണ്ടെങ്കിലും എത്ര ദിവസം പരസ്പരം കാണാതിരിക്കും. ഈ അവസ്ഥയിലാണ് വീട്ടമ്മയായ കാമുകിയെ കാണാന്‍ യുവാവ് ആശുപത്രി പരിസരം തിരഞ്ഞെടുത്തത്. എടപ്പാള്‍ സിഎച്ച്സി പരിസരത്ത് കഴിഞ്ഞ ദിവസമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ യുവാവും യുവതിയും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു.വൈകിട്ട് 5.30ന് ജീവനക്കാര്‍ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവര്‍ മടങ്ങിയിരുന്നില്ല. ജീവനക്കാര്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. വീട്ടമ്മ ബൈക്കിലും യുവാവ് സ്‌കൂട്ടറിലുമാണ് എത്തിയിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലംവിടുകയായിരുന്നു.
അതേ സമയം സംഭവം േചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ആശുപത്രി വളപ്പിലാകുമ്പോള്‍ ആളുകളുടെ ശല്യവും പോലീസിന്റെ ചോദ്യംചെയ്യലുംഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാന്‍ ആശുപത്രി പരിസരം തന്നെ തിരഞ്ഞെടുത്തത്.
ആദ്യം സംഭവം ശ്രദ്ധയില്‍ പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് ഇവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചെങ്കിലും ഇവര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി. പിന്നീട് ജീവനക്കാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങുമ്‌ബോഴും യുവാവും യുവതിയും ആശുപത്രി വളപ്പില്‍ തന്നെ പ്രണയ സല്ലാപം തുടരുകയായിരുന്നു. തുടര്‍ന്ന് സലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യുവാവ് നൈസായിട്ട് സ്ഥലംവിട്ടത്.. തൊട്ടുപിന്നാലെ യുവതിയും ആശുപത്രി പരിസരം വിട്ട് പോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്‌നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.വിലാസം ചോദിച്ചെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്.ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനു വിവരം നല്‍കിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു. അന്വേഷണത്തില്‍ പെരുമ്പടപ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Sharing is caring!