തിരൂരില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കുനേരെ കല്ലേറ്; 2പേര്‍ അറസ്റ്റില്‍

തിരൂരില്‍ കോവിഡ്  ഡ്യൂട്ടിയിലുണ്ടായിരുന്ന  പോലീസുകാര്‍ക്കുനേരെ  കല്ലേറ്; 2പേര്‍ അറസ്റ്റില്‍

തിരൂര്‍: കോവിസ് പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കു നേരെ കല്ലേറ്.സംഭവത്തില്‍ രണ്ടു പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ ആലിന്‍ ചുവട്ടില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പറവണ്ണ പുത്തനങ്ങാടി അരയന്റെ പുരക്കല്‍ സിദ്ധീഖ് (34) പറവണ്ണ വേളാപുരം തെങ്ങില്‍ അലി അക്ബര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. സല്‍മാന്‍ ഫാരിസ്, ആസിഫ്, അസ്‌കര്‍ ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ഓളം പേരടങ്ങുന്ന സംഘമാണ് പോലീസിനു നേരെ കല്ലെറിഞ്ഞതെന്ന് എസ്.ഐ. പറഞ്ഞു.വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയപ്പോഴേക്കും സംഘം ചിതറിയോടി.ഇവരില്‍ നിന്നാണ് രണ്ടു പേരെ പിടികൂടിയത്.6500 രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് പറഞ്ഞു.

Sharing is caring!