പ്രവാസിയുടെ ഇത്തവണത്തെ സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രവാസിയുടെ  ഇത്തവണത്തെ  സക്കാത്ത് വിഹിതം  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ  നിധിയിലേക്ക്

പെരിന്തല്‍മണ്ണ:ഈ വര്‍ഷത്തെ തന്റെ സക്കാത്ത് വിഹിതമായ 10 ,5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി പ്രവാസി. പെരിന്തല്‍മണ്ണ നഗരസഭയിലെ ടൗണ്‍ ഹാള്‍ റോഡിലെ കക്കൂത്ത് താമസിക്കുന്ന പ്രവാസിയായ കണ്ണം തൊടി മൊയ്തുട്ടിയാണ് തന്റെ ഈ വര്‍ഷത്തെ സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം തുക ഏറ്റുവാങ്ങി. സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതില്‍ സന്തോഷമുണ്ടെന്നും, ഇത് അര്‍ഹരുടെ കയ്യില്‍ എത്തിച്ചേരുന്നതില്‍ തനിക്ക് സംശയമില്ലെന്നും കെ.ടി മൊയ്തുട്ടി പറഞ്ഞു.

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലേക്കും 110000രൂപ മൊയ്തുട്ടി സംഭാവന ചെയ്തു.കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാനമായ സംഭാവന മൊയ്തുട്ടി നല്‍കിയിരുന്നു.

Sharing is caring!