ഇന്ത്യന്‍ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി വീണ്ടും യു.എ.ഇ. രാജകുടുംബാംഗം

ഇന്ത്യന്‍ രാഷ്ട്രീയ  നയങ്ങള്‍ക്കെതിരെ  പ്രസ്താവനകളുമായി  വീണ്ടും യു.എ.ഇ.  രാജകുടുംബാംഗം

ദുബായ്: വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി യു.എ.ഇ. രാജകുടുംബാംഗം. പകയും ഇസ്ലാമോഫോബിയയുമില്ലാത്ത ഒരിന്ത്യക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ലോക പ്രശസ്ത എഴുത്തുകാരിയും യു.എ.ഇ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമിയാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ തുറന്നുകാട്ടി പ്രതികരിച്ചത്. ഗള്‍ഫ് ന്യൂസാണ് യു.എ.ഇ രാജകുമാരിയുടെ അഭിപ്രായം പബ്ലിഷ് ചെയ്തത്.
ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ വാക്കുകളിലൂടെ…
ഞങ്ങള്‍ അറബികളും ഇന്ത്യക്കാരും തമ്മില്‍ വളരെ വൈകാരികമായ ബന്ധമാണുള്ളത്. ഒരു പക്ഷേ രാജ്യത്തെ നിവാസികളെകാള്‍ കൂടുതല്‍ ഇന്ത്യക്കാരുമായി ഞങ്ങള്‍ ഇടപെടുന്നത് കൊണ്ടാവാം. അതുകൊണ്ട് തന്നെ യു.എ.ഇയ്ക്കും ഇന്ത്യാക്കാര്‍ക്കും ഇടയില്‍ തകര്‍ക്കാനാവാത്ത ഒരു ബന്ധമുണ്ട്. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ ഞെട്ടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോലും മുസ്ലിംകള്‍ക്കെതിരെയുള്ള കുപ്രചരണങ്ങളും അംഗീകരിക്കാനാവില്ല.
വസുദൈവ കുടുംബകം’ അതവാ ലോകത്തുള്ളവരെല്ലാം ഒരു കുടുംബമെന്നാണ് ഇന്ത്യന്‍ ധാര്‍മികമൂല്യം പഠിപ്പിക്കുന്നത്. മഹാ ഉപനിഷത്തിലെ ഈ വാക്യം പാര്‍ലമെന്റിലെ പ്രവേശന കവാടത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങള്‍.
അക്രമണാസക്തമായി മാറിയാല്‍ ആര്‍ക്കും നേട്ടമൊന്നുമുണ്ടാവില്ല. വീണ്ടുമൊരു ഒരു ഹിറ്റ്ലറാവാനുള്ള ശ്രമമാണിതെന്നുമാണ് രാജകുടുംബത്തിന്റെ പ്രതികരണം. നെല്‍സണ്‍ മണ്ടേലയുടേയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ഗാന്ധിജിയുടേയും പാതയാണ് ഇനിയും നാം പിന്തുടരേണ്ടത്.
182 മില്യണ്‍ മുസ്ലിംകള്‍ താമസിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. 2021 ഡിസംബര്‍ 31 ഓടെ രാജ്യത്തെ മുസ് ലിംകളെയും ക്രൈസ്തവരെയും പൂര്‍ണമായും തുടച്ചു നീക്കുമെന്നാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാവ് രാജേശ്വര്‍ സിംങ് പ്രഖ്യാപിച്ചത്. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി കുറിച്ചു.
മുന്‍പൊരിക്കല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയ അനുഭവവും ചേര്‍ത്തു കൊണ്ടാണ് ശൈഖയുടെ പ്രതികരണം.
ഗാന്ധി ഇന്ത്യയുടെ വിമോചകനായിരുന്നുവെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.
ഒരിക്കല്‍ ഗാന്ധി-മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍ യുദ്ധം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ഹിറ്റ്ലറിന് എഴുതിയ കത്ത് വായിക്കാനിടയായി. പുതിയ അനുഭവം ഗാന്ധിജിയുടെ ജീവചരിത്രം വായിക്കാനിടയാക്കി. സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, ശൗചാലയങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അതില്‍ പറയുന്നുണ്ട്. <യൃ>
അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം എടുത്തു പറയേണ്ടത് തന്നെ. സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനായി
ഇറക്കുമതി വസ്ത്രങ്ങള്‍ക്ക് പകരം പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
അത് പുതിയ സമ്പദ് വ്യവസ്ഥയെ ബലപ്പെടുത്തുമെന്നതില്‍ സംശയമില്ല. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം ഒരു തലമുറയ്ക്ക് ശേഷം മാത്രമേ കാണാന്‍ കഴിയൂ. ഗാന്ധിജിയുടെ സമാധാന മാര്‍ഗം തന്നെയായിരുന്നു നെല്‍സണ്‍ മണ്ടേലയും പിന്തുടര്‍ന്നിരുന്നത്.

Sharing is caring!