മന്ത്രി ജലീല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മന്ത്രി ജലീല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മലപ്പുറം: മന്ത്രി കെ.ടി ജലീല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് കെ ടി ജലീല്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരുമലയാള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജലീല്‍ തന്റെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇനി കോളേജിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. എന്റെ കോളേജിലെ അദ്ധ്യാപകനായി വിമരമിക്കണമെന്നാണ് എനിക്ക് ആഗ്രഹമെന്ന് ജലീല്‍ പറഞ്ഞു.

ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്? മറുപടി. എനിക്ക്? എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അദ്ധ്യാപകനായി വിരമിക്കണം. ഈ ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്?ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും. തിരൂരങ്ങാടി പി.എസ്?.എം.ഒ കോളജിലാണ്? താന്‍ പഠിച്ചതും അദ്ധ്യാപകനായതും. പി.എസ്.എം.ഒയുമായി തനിക്ക് വൈകാരിക ബന്ധമാണ് ഉള്ളത്.

മുസ്ലിം യൂത്ത് ലീഗിലൂടെ വളര്‍ന്നുവന്ന ജലീല്‍ പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ലീഗില്‍ നിന്നും പുറത്തായി. യൂത്ത്?ലീഗില്‍ നിന്നും പുറത്തുവന്ന്? 2006ല്‍ മുസ്?ലിംലീഗിലെ അതികായനായ പി?.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ്? കെ.ടി ജലീല്‍ രാഷ്?ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്?. 2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് ജലീല്‍ നിയമസഭയിലേക്ക്? എത്തിയത്?. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്?തിഖാറുദ്ദീനെ 17064 വോട്ടുകള്‍ക്കാണ്? പരാജയപ്പെടുത്തിയത്?.

എംഎല്‍യും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ എടോ പിണറായി എന്ന് വിളിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും കെടി ജലീല്‍ പരിപാടിയില്‍ പറഞ്ഞു. ഇതിന് മുമ്പ് കെഎം ഷാജിക്കെതിരെ താന്‍ പ്രയോഗിച്ച വാക്കുകള്‍ പോലും അങ്ങനെ പറയാന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും കെടി ജലീല്‍ പറഞ്ഞു. മന്ത്രി കെടി ജലീലിന്റെ വാക്കുകളിലേക്ക്.
എന്റെ സുഹൃത്തുക്കളെ കുറിച്ചൊക്കെ മുഖ്യമന്ത്രി പലപ്പോഴും പങ്കുവച്ചിട്ടുള്ള അഭിപ്രായങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു ദിവസം നിയമസഭയില്‍ ഷാജിയും ഞാനും നിയമസഭയില്‍ വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞൊരു വാചകം എന്റെ പ്രിയ സുഹൃത്ത് ഷാജിക്ക് പ്രയാസമുണ്ടാക്കി. അദ്ദേഹം പിറ്റേ ദിവസം അക്കാര്യം പറഞ്ഞു. ഞാന്‍ ഉടനെ തന്നെ എഴുന്നേറ്റ് ഖേദം പ്രകടിപ്പിക്കുയും വാക്കുകള്‍ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് ഇതൊക്കെ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ മുറിയില്‍ വെറൊരു കാര്യം സംസാരിക്കാനായി ഞാന്‍ ചെല്ലുകയുണ്ടായി. അന്ന് അദ്ദേഹം തന്നോട് ഒരു കാര്യം പറഞ്ഞു. നിയമഭയില്‍ വച്ച് ഷാജിയെ കുറിച്ച് അങ്ങനെ ഒന്നും പറയാന്‍ പാടില്ലായിരുന്നു. സത്യത്തില്‍ അങ്ങനെ പറഞ്ഞ ഒരു മനുഷ്യനെ കുറിച്ചാണ് എടോ പിണറായി എന്ന് വാക്ക് ഉപയോഗിച്ച് ആക്ഷേപിച്ചതും.

മുഖ്യമന്ത്രിയുടെ കൈയില്‍ കൊടുക്കുന്ന പൈസ യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടവര്‍ക്ക് കിട്ടില്ലെന്ന ധ്വനിയില്‍ ഷാജി സംസാരിച്ചത് കേട്ടപ്പോള്‍ സഹിച്ചില്ല. കാരണം ഷാജിയെ കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ ആ ഒരു അഭിപ്രായം സന്ദര്‍ഭത്തില്‍ മനസിലേക്ക് വരികയായിരുന്നു. ഇതിന് കാരണം അ്ദ്ദേഹത്തോടുള്ള വിധേയത്വമല്ല. അദ്ദേഹത്തിനെ ഓരോ സമയവും മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങളാണ്. മുനീറിനെ കുറിച്ചൊക്കെ മുഖ്യമന്ത്രി നല്ലതേ പറയാറുള്ളൂ. എന്നിട്ടും ഇവരൊക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത്.

ഫേസ്ബുക്കില്‍ താനഴുതിയ പോസ്റ്റിലെ മഹാമൂരി എന്ന വാക്ക് നാടന്‍ പ്രയോഗമാണ്. സാധാരണ നാട്ടിന്‍പുറത്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടം പറയുന്ന നാടന്‍ പ്രയോഗങ്ങളാണ്. അതിലൊന്നും ഉപദ്രവകരമായിട്ടൊന്നും കാണുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അതിനെ ഒരു തരത്തില്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടത്. പരിഹസിക്കാന്‍ വേണ്ടി അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കും. എന്നാല്‍ ഒരു സംഘടന ഇന്നോളം നേടിയെടുത്ത നേട്ടങ്ങളെയെല്ലാം ഇകഴ്ത്തുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടകാര്യമില്ലെന്ന് ജലീല്‍ വ്യക്തമാക്കി.

Sharing is caring!