അതിര്‍ത്ഥികളില്‍ കനത്ത സുരക്ഷയൊരുക്കി മലപ്പുറം പോലീസ്

മലപ്പുറം: ലോക്്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജില്ലയിലേക്ക് നുഴഞ്ഞുകയറ്റം. അതിര്‍ത്ഥികളില്‍ വന്‍ സുരക്ഷ ഒരുക്കി പോലീസ്. തമിഴ്നാടുമായി അതിര്‍ത്ഥി പങ്കിടുന്ന നാടുകാണി വഴിയാണ് ആളുകള്‍ മലപ്പുറം ജില്ലയിലേക്ക് നുഴഞ്ഞുകയറുന്നത്. രണ്ട് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. വൃത്തിയാക്കാനെന്ന വ്യാജേനയാണ് ഇവര്‍ അതിര്‍ത്ഥി ലംഘിച്ചത്. ഇവരെ ക്വാറന്റൈന് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു.
24 മണിക്കൂര്‍ അതിര്‍ത്ഥിയില്‍ പരിശോധന ശക്്തമാക്കിയിട്ടുണ്ട്. ആവശ്യത്തിനുള്ള പോലീസ് ഉദ്യോഗസ്ഥരെയും ആന്റി നെക്സല്‍ ഫോര്സിനെയും അതിര്‍ത്ഥിയില്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിര്ത്ഥിലംഘിച്ച് കടക്കുന്നവരെ തടയാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേക പരിശോധനയും നടക്കുന്നുണ്ട്. ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരും ചെക്പോസ്്റ്റില് സജ്ജമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]