ലോക് ഡൗണ്‍ ലംഘിച്ച് തറാവീഹ് നിസ്ക്കാരം നടത്തിയവര്‍ പിടിയില്‍

പരപ്പനങ്ങാടി: കോറോണ വൈറസിനെതിരെ നാടെങ്ങും അതി ജാഗ്രത തുടരുമ്പോള്‍, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്ക്കാരം നടത്തിയ ഏഴ് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി.
പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്കാര പള്ളിയില്‍ രാത്രി നിസ്ക്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ , കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ്, എന്നീ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലിസ് എത്തിയപ്പോള്‍ ഇറങ്ങിയോടിയ ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന്ന് കേസ്സെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമായി തുടരും. ഇവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി