അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന ശല്യം സഹിക്കവയ്യാതെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പൊന്നാനി: അയല്‍വാസിയായ യുവാവിന്റെ നിരന്തരം ശല്യത്തില്‍ പൊറുതിമുട്ടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു.ചങ്ങരംകുളം കോക്കൂരിലാണ് സംഭവം.ജുനൈദ് ( 22) എന്ന യുവാവ് പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.ഇതിന് വിസമ്മതിച്ചതിന്റെ പേരില്‍ പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിച്ചിട്ടുണ്ട്. ഇതിനു മുന്‍പും യുവാവിനെതിരെ ചങ്ങരംകുളം പോലീസില്‍ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഞായറാഴ്ച പുലര്‍ച്ച ആത്മഹത്യക്ക് ശ്രമിച്ചത്.ഇന്നലെയും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈലില്‍ വിവാഹത്തിന് സമ്മതമാണെന്ന് റിക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തു.ലഹരിക്കടിമയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.യുവാവിനെതിരെ പെണ്‍കുട്ടി മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.നേരത്തെ പെണ്‍കുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഇതില്‍ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തു.തുടര്‍ന്ന് നിക്കാഹ് കഴിച്ചെങ്കിലും വരനെ ഭീഷണിപ്പെടുത്തി യുവാവ് വിവാഹത്തില്‍നിന്ന് പിന്തിരിപ്പിച്ചു.പെണ്‍കുട്ടിയുടെ കല്യാണലോചനകളും ഇയാള്‍ മുടക്കി. തന്നെ വിവാഹം കഴിക്കുന്നില്ലെങ്കില്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇയാളുടെ ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിക്ക് നിയമസഹായം നല്കുന്ന ബന്ധുവിനെയും യുവാവ് ആക്രമിച്ചു.ഇയാളെ വധിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.സംഭവത്തില്‍ പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതി പ്രകാരം ചങ്ങരംകുളം പോലീസ് യുവാവിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി