മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് തുണച്ചു.സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച ഹ്മാന്‍ ഇനി ഹജ് ചെയ്യും
മലപ്പുറം: മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് തുണച്ചതോടെ സമ്പാദ്യം മുഴുവന്‍ ജീവ കാരുണ്യ മേഖലയില്‍ ചെലവഴിച്ച റഹ്മാന്‍ ഇനി ഹജ് ചെയ്യും. മംഗലാപുരം ബന്തവാല്‍ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരനാണ് കോവിഡ് കാലത്തെ ജീവ കാരുണ്യ മേഖലയില്‍ വേറിട്ട മാതൃകയായി മാറിയിരുന്നത്. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി ജീവിത ലക്ഷ്യം കേന്ദ്രീകരിച്ച റഹ്മാന്‍ അരവയര്‍ മുറുക്കിയും കഠിനാദ്ധ്വാനം ചെയ്തും സ്വരൂപിച്ച തുകയെത്രയും അശരണന്റെ ശൂന്യമായ വയറിന്റെ വിളിക്കുത്തരം നല്‍കാന്‍ ചെലവഴിച്ചത് സാമൂഹൃ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.തുടര്‍ന്ന് ഹജിനു പോകാന്‍ സ്വരുക്കൂട്ടിവെച്ച പണം കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ആഹാരത്തിനായി നല്‍കിയ അബ്ദുല്‍ റഹ്മാനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ് നിര്‍വിക്കാന്‍ പോകണമെന്നായിരുന്നു അബ്ദുല്‍ റഹ്മാന്റെ ആഗ്രഹം. എന്നാല്‍ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുല്‍ റഹ്മാന്‍ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്തത്. സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമ കടമയെന്ന് മനസ്സിലാക്കി മനസ്സ് നിറക്കുന്ന നന്മയുടെ വസന്തമായി മാറുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച മുനവ്വറലി തങ്ങളുടെ പോസ്റ്റ് കï മലപ്പുറം സ്വദേശി, മനുഷ്യസ്‌നേഹിയായ ഇദ്ദേഹത്തിന്റെ ഹജ്ജിനുള്ള തുക താന്‍ വഹിക്കാമെന്നേറ്റ് തങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ മംഗലാപുരത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിച്ചു. കൊറോണ കാലം മാറിയാല്‍ ഈ വര്‍ഷം തന്നെ അദ്ദേഹം ഹജ് നിര്‍വ്വഹിക്കാനായി സൗദിയിലേക്ക് പറക്കും.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




