തെങ്ങ് വെട്ടാന്‍കയറിയ യുവാവ് തെങ്ങ് കടപുഴകി വീണ് മരിച്ചു

തെങ്ങ് വെട്ടാന്‍കയറിയ  യുവാവ്  തെങ്ങ് കടപുഴകി  വീണ് മരിച്ചു

മലപ്പുറം: തെങ്ങ് വെട്ടാന്‍കയറിയ യുവാവ് തെങ്ങ് കടപുഴകി വീണ് മരിച്ചു. മരിച്ചത് മലപ്പുറം
തുവ്വൂരിലെ 30കാരന്‍. തെങ്ങ് മുറിക്കാന്‍ കയര്‍ തെയ്യാറാകുന്നതിനിടെയാണ് തെങ്ങ് കടപുഴകി വീണത്. മരിച്ചു. ഇന്നു രാവിലെ മലപ്പുറം തുവ്വൂര്‍ പള്ളിപ്പറമ്പിലെ പറവെട്ടി ഹാരിസ്(30) തെങ്ങില്‍ കയറി മുറിക്കാന്‍ തയ്യാറാകുന്നതിനിടെ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണ് അപകടത്തില്‍ പെട്ട് മരിച്ചത്.
നടുവട്ടം അക്കരപ്പുറത്തെ വാഴയില്‍ മീനാക്ഷിയുടെ വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു ഹാരിസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഹാരിസിനെ ഉടന്‍തന്നെ പാണമ്പി ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ യൂനിറ്റ് ട്രോമ കെയര്‍ വളണ്ടിയറും, ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഹാരിസ്. പിതാവ് :
അലവി. മാതാവ്: കദീജ. ഭാര്യ : സിനുല്‍ ഫസീല. മക്കള്‍ : ഹാദി (4), ഹന്ന(ഹന്നക്ക് ഏഴ് ദിവസം മാത്രമാണ് പ്രായം) കരുവാരകുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. ഇന്ന് തന്നെ വീട്ടിലെത്തിച്ച് പള്ളിപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തണലോരം, ട്രോമ കെയര്‍ പ്രവര്‍ത്തകരായ സമദ് പറച്ചിക്കോട്ടില്‍,മുസമ്മില്‍, അയ്യൂബ് കുന്നക്കാവ്, ഹാരിഫ് കൂട്ടില്‍, അന്‍വര്‍ പട്ടിക്കാട് എന്നിവര്‍ ചേര്‍ന്നാണ് മയ്യിത്ത് കുളിപ്പിച്ചത്. അതേ സമയം ഇന്നലെ വൈകിട്ട് മലപ്പുറത്ത്
വീട്ടുമുറ്റത്തുണ്ടായിരുന്ന തെങ്ങ് പൊട്ടിവീണ് യുവതിയും മരിച്ചിരുന്നു.. മലപ്പുറം എടപ്പാളിലാണ് സംഭവം. വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് നടുവട്ടം ചെറുപാടത്ത് വളപ്പില്‍ അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകള്‍ അസ്മ (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.ബന്ധുവീട്ടില്‍ പോകാനായി വീട്ടുകാരോടൊപ്പം
കാറില്‍ കയറിയ ഇവര്‍ അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തു നിന്നിരുന്ന തെങ്ങ് പൊടുന്നനെ പൊട്ടിവീണ് ശരീരത്തില്‍ പതിച്ചത്.

Sharing is caring!