വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് യുവതി മരണപ്പെട്ടു

വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് യുവതി മരണപ്പെട്ടു

എടപ്പാൾ: വീട്ടുമുറ്റത്ത് തെങ്ങ് വീണ് യുവതി മരണപ്പെട്ടു. നടുവട്ടം ചെറുപാടത്ത് വളപ്പിൽ അബ്ദുറഹ്മാൻറെയും ഖദീജയുടെയും മകൾ അസ്മ (32) ആണ് മരണപ്പെട്ടത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ബന്ധുവീട്ടിൽ പോകാനായി വീട്ടുകാരോടൊപ്പം കാറിൽ കയറിയ ഇവർ അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് വീടിൻറെ പിൻഭാഗത്തു നിന്നിരുന്ന തെങ്ങ് പൊടുന്നനെ ശരീരത്തിലേക്ക് പതിച്ചത്. നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികൾ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.

വീട്ടുമുറ്റത്തു നിന്നും അൽപം അകലെയായിരുന്നു കാർ എന്നതിനാൽ കുട്ടികൾ ഉൾപ്പടെയുള്ള മറ്റു കുടുംബാംഗങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തിരൂർ പടിഞ്ഞാറേക്കരയിലുള്ള ഭർതൃവീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുമ്പാണ് അസ്മ സ്വന്തം വീട്ടിൽ എത്തിയത്. ലോക്ഡൗൺ കാരണം തിരിച്ചു പോകാനാവാതെ ഇരിക്കുകയായിരുന്നു. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഭർത്താവ് മുജീബ്റഹ്മാൻ വിദേശത്താണ്.
മക്കൾ : നസ്ല, നിഹാൽ, നാദിൽ.(മൂവരും വിദ്യാർഥികൾ )

സഹോദരങ്ങൾ: സുബൈർ (ദുബൈ) , ഇസ്ഹാഖ് (ഓട്ടോഡ്രൈവർ ) ഉനൈസ് , റംല , സ്വാലിഹ, നസീമ.

Sharing is caring!