ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്കായി എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് തുക അനുവദിച്ചത്. ആശുപത്രിയിൽ നിന്നും തന്ന കണക്ക് പ്രകാരമാണ് തുക നൽകിയത്.
അരീക്കോട് താലൂക്ക് ആശുപത്രി 4.57 ലക്ഷം രൂപ, എടവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രം 6.30 ലക്ഷം രൂപ, ചാലിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2.18 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. ഓക്സിജൻ സിലിണ്ടർ, പേഷ്യന്റ് ട്രോളി, വീൽ ചെയർ, എക്സാമിനേഷൻ ടേബിൾ, സർജിക്കൽ മാസ്ക്, ഡോക്ടേഴ്സ് ടേബിൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും, കട്ടിൽ, കിടക്ക, തലയണ തുടങ്ങിയ അവശ്യ വസ്തുക്കളും വാങ്ങുന്നതിനാണ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
മണ്ഡലത്തിലെ വിവിധ ആശുപത്രികളിലേക്ക് മാസ്ക്കും വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിരോധം മുന്നിൽ കണ്ട് കൂടുതൽ സൗകര്യങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം നടത്തുന്നതിനുള്ള മുന്നൊരുക്കവും നടക്കുന്നുണ്ട്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി