കോവിഡ്: ഒഴൂരിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു

താനൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ ഒഴൂരിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഒഴൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒഴൂരിലേക്കു് എത്തിപ്പെടുന്ന താനാളൂര്‍ – പാണ്ടിമുറ്റം റോഡും ഇട്ടിലാക്കല്‍ – തെയ്യാല റോഡും അടച്ചു. താനൂര്‍ സി.ഐ.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള ശക്തമായ പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധന തുടരുകയാണ്. ഒഴൂരിലെ എല്ലാം വ്യാപാര സ്ഥാപനങ്ങളിലും കയര്‍ കെട്ടി അകലം പാലിക്കാനും സ്ഥാപനത്തിലുള്ളവരും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കാനും പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴൂര്‍ പഞ്ചായത്തില്‍ അകലം പാലിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി. പ്രജിത, വൈസ് പ്രസിഡന്റ് അസ്ക്കര്‍ കോറാട്, മെഡിക്കല്‍ ഓഫീസര്‍ ജാനീഷ്, ഗ്രാമ പഞ്ചായത്ത് എച്ച്.ഐ. സായി കിഷോര്‍, പഞ്ചായത്ത് സെക്രട്ടറി അശോകന്, താനൂര്‍ സി.ഐ.പി. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടില്‍, പ്രമീള മാമ്പറ്റ സംബന്ധിച്ചു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]