ലോക്ടൗണ്‍ ലംഘിച്ച് കാസര്‍കോഡില്‍ നിന്നും കൊല്ലത്തേക്ക് കാല്‍നടയാത്ര നടത്തിയ 58കാരന്‍ മലപ്പുറം താനൂരില്‍ പിടിയില്‍

ലോക്ടൗണ്‍ ലംഘിച്ച്  കാസര്‍കോഡില്‍ നിന്നും  കൊല്ലത്തേക്ക്  കാല്‍നടയാത്ര  നടത്തിയ 58കാരന്‍  മലപ്പുറം താനൂരില്‍  പിടിയില്‍

മലപ്പുറം: ആകെയുള്ളത് ധരിച്ച വസ്ത്രംമാത്രം, ഭക്ഷണം വഴിയോരങ്ങളില്‍ സന്നദ്ധ സംഘടനകള്‍ വിതരണംചെയ്യുന്നത് മാത്രം. നടത്തം തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു.
ലോക്ടൗണ്‍ ലംഘിച്ച് കാസര്‍കോഡില്‍ നിന്നും കൊല്ലത്തേക്ക് കാല്‍നടയാത്ര നടത്തുന്ന 58കാരന്‍ മലപ്പുറത്ത് പിടിയില്‍. കാസര്‍കോഡില്‍ നിന്നും കാല്‍നടയായി കൊല്ലം കരുനാഗപ്പളിലേക്ക് പോകുന്ന കൊല്ലം കരുനാഗപ്പള്ളി വരമ്പന്‍ താഴത്ത്അബ്ദുല്‍ ലത്തീഫിനെയാണ് മലപ്പുറം താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് സമീപത്തുനിന്നും പിടികൂടി താനാളൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് താനൂര്‍ പോലീസിന്റെ സഹായത്തോടെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഷെല്‍ട്ടര്‍ ഹോമിലേക്ക് കൈമാറിയത്. ഇദ്ദേഹത്തെ കോവിഡ് സ്വാബ് ടെസ്റ്റ് എടുത്തു വിശദമായി പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യറാവുകയാണ്. കൊല്ലം കരുനാഗപ്പളി വരമ്പതാഴത്ത് എന്ന മേല്‍വിലാസത്തിലുള്ള വ്യക്തിയാണ് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍മാന്‍ പി.എസ് . സഹദേവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അജിത് ബാല്‍, താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ സി.ജി. സലീഷ്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് 19 സെല്‍ചുമതലയുള്ള വിമോഷ്, വി. രജിത് എന്നിവര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കോവിഡ് ആംബുലന്‍സിലില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
അതേ സമയം കൊല്ലം കരുനാഗപ്പളളി സ്വദേശിയായ ഇയാള്‍ എന്തിനാണ് കാസര്‍കോടേക്ക്പോയതെന്ന ചോദ്യത്തിനൊന്നും വ്യക്തമായ ഉത്തരം നല്‍കിയില്ല. ഈചോദ്യത്തിന് താന്‍ വെറുതെ പോയതെന്നാണ് മറുപടി നല്‍കിയത്. കോവിഡും ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്ന ് നിങ്ങള്‍ക്കറിയില്ലേയെന്ന് ചോദിക്കുമ്പോഴും ഇയാള്‍ വെറുതെ ചിരിച്ച് മറുപടി നല്‍കുന്നില്ല. താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് സമീപത്തുവെച്ച് കണ്ട ഇയാള്‍ക്ക് താനൂര്‍ പോലീസിന്റെ പിന്തുണയോടെ ഓട്ടോഡ്രൈവര്‍മാര്‍ നല്‍കുന്ന ഭക്ഷണം നല്‍കിയിരുന്നു. ഭക്ഷണം നല്‍കിയവരോടാണ് ഇയാള്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. താന്‍ കാസര്‍കോടുനിന്നും കാല്‍നടയായി നടന്നുവരികയാണെന്നും 12ദിവസമായി തുടങ്ങിയിട്ടെന്നും ഇയാള്‍ മറുപടി നല്‍കി. ഇതിന് പുറമെ കുറച്ചു ദിവസം മമ്പറും മഖാമിനടത്തുനിന്നും കുറിച്ചു ദിവസംഭക്ഷണം ലഭിച്ചെന്നും ഇയാള്‍ പറഞ്ഞു. മാനസിക പ്രശ്നങ്ങളൊന്നും ഉള്ളതായി കരുതുന്നില്ലെന്നും എന്നാല്‍ കൃത്യമായി ഇയാളെ കറുച്ച് വിവരം അറിയാന്‍ ഇയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതായി താനൂര്‍ പോലീസ് പറഞ്ഞു. ഏകദേശം അമ്പതുവയസ്സു തോന്നിക്കുന്ന ഇയാള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷമാണ് പോലീസ് കൊണ്ടുപോയത്.

Sharing is caring!