സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.മൂന്‍വൈരാഗ്യംവെച്ച് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പിച്ച പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ മാട്ടറക്കലിലാണ് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പിച്ചയാളെ അറസ്റ്റുചെയ്തത്. അരക്കുപറമ്പ് മാട്ടറക്കല്‍ നെല്ലിപ്പറമ്പില്‍ വീട്ടില്‍ പ്രസാദ്(32)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ടാണ് അരക്കുപറമ്പ് അമ്പലക്കുന്ന് മൂത്തേടത്ത് സുധീഷ്(22), സുഹൃത്ത് മൂത്തേടത്ത് വിപിന്‍(23) എന്നിവര്‍ക്ക് കുത്തേറ്റത്. സുധീഷ് ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. സി.ഐ. ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ കരിങ്കല്ലത്താണിയില്‍ നിന്നാണ് വെള്ളിയാഴ്ച പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച രാവിലെ സുധീഷ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മാട്ടറക്കല്‍ കള്ളുഷാപ്പിന് സമീപം മുന്‍വൈരാഗ്യം വെച്ച് പ്രതി കമ്പികൊണ്ട് സുധീഷിനെ മര്‍ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. രാത്രി 11-ഓടെ പ്രതി സുഹൃത്തുക്കളുമായി നെല്ലിപ്പറമ്പിലെത്തി സംസാരിക്കുന്നതിനിടയിലാണ് സുധീഷിന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു. സുധീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിന് കുത്തേറ്റത്.
എ.എസ്.ഐ. സുകുമാരന്‍, സീനിയര്‍ സി.പി.ഒ. ഫൈസല്‍ കപ്പൂര്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കേസിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുക്കാനും കൊലപാതക ശ്രമത്തിനുപയോഗിച്ച ആയുധംകണ്ടെത്താനും പ്രതിയെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നു പോലീസ് പറഞ്ഞു.
അതോടൊപ്പം കേസ് പ്രാഥമികാന്വേഷണത്തിലായതിനാലും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനുള്ളതിനാലും പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുളളതിനാലും പ്രതി ജാമ്യത്തിലിറങ്ങയാല്‍ ഒളിവില്‍പോകുന്നതിനും നാട്ടുകാരാത സാക്ഷികളെ ഭീഷണിപ്പെടുത്തിയോ, സ്വാധീനിച്ചോ കേസിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും സാധ്യതയുണെ്എടന്നും ചൂണ്ടിക്കാട്ടിയാണ് 24മുതല്‍ 14ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ്, അറസ്റ്റ് മെമ്മേ, ഇന്‍സ്‌പെക്ഷന്‍ മെമ്മോ, അറസ്റ്റ് ഇന്റിമേഷന്‍ എന്നിവ സഹിതം എന്നിവ സഹിതമാണ് കോടതിയില്‍ സി.പി.ഒമാരുടെ നേതൃത്വത്തില്‍ പ്രതിയെ ഹാജരാക്കിയത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]