റമദാന്റെ ആദ്യ ദിനമായ ഇന്ന് എടവണ്ണയില്‍ മാതാവും മകളും മരിച്ചു

റമദാന്റെ ആദ്യ  ദിനമായ ഇന്ന്  എടവണ്ണയില്‍  മാതാവും മകളും മരിച്ചു

എടവണ്ണ: വൃദ്ധയായ മാതാവും മകളും റമദാന്റെ ആദ്യ ദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ വിത്യാസത്തില്‍ മരണപ്പെട്ടു. പത്തപ്പിരിയം വായനശാലക്ക് സമീപമുള്ള പരേതനായ അറഞ്ഞിക്കല്‍ അലവിയുടെ ഭാര്യ പുലത്ത് ആസ്യ(90)യും അവരുടെ മകളും എടവണ്ണ മുണ്ടേങ്ങര കല്ലിങ്ങല്‍ അബ്ദുവിന്റെ ഭാര്യയുമായ ഖദീജ (65)യുമാണ് ഏതാനും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്. ആസ്യ പ്രായാധിക്യം കാരണവും ഖദീജ അര്‍ബുദം ബാധിച്ചുമാണ് മരണപ്പെട്ടത്. അബ്ദുല്‍ അസീസ് എന്ന ചെറിയാപ്പ, മുഹമ്മദ് കുട്ടി എന്ന മാനുട്ടി, അബ്ദുല്‍ മജീദ്, ബിയ്യാത്തുട്ടി, ഫാത്തിമ കുട്ടി, സുബൈദ, നജ്മ, ഷാഹിദ, ജില്‍സത്ത് ,പരേതനായ ഉബൈദുല്ല എന്ന കുഞ്ഞാപ്പ എന്നിവര്‍ ആസ്യയുടെ മക്കളാണ്. അബ്ദു (മുണ്ടേങ്ങര) , സീനത്ത് (അരീക്കോട്), ആസ്യക്കുട്ടി (വണ്ടൂര്‍), ഹമീദ് (എടവണ്ണ) ,സുലൈഖ (കരുളായി) ,മുഹമ്മദലി (പന്തലിങ്ങല്‍ ), നജ്മ (വാണിയമ്പലം) ,അബ്ബാസ് ,സലിം എന്നിവര്‍ മരുമക്കളാണ്.
ബേബി ജാസ്മിന്‍, ബജീന, ജസിയ, സബ്ന, നിഖില എന്നിവര്‍ ഖദീജയുടെ മക്കളും ദുബയ് സര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധ സേനയിലെ അംഗമായ ടിപി കബീര്‍ (അയിന്തൂര്‍), മദാരി റാഫി, വി.പി.സുല്‍ഫിക്കര്‍, മുജീബ് റഹ് മാന്‍, നൗഫല്‍ (വണ്ടൂര്‍) എന്നിവര്‍ മരുമക്കളുമാണ്. ആസ്യയുടെ മൃതദേഹം പത്തപ്പിരിയം പെരൂല്‍ കുണ്ട് ജുമാ മസ്ജിദിലും ഖദീജയുടെ മൃതദേഹം മുണ്ടേങ്ങര ജുമാ മസ്ജിദിലും ലളിതമായ ചടങ്ങുകളോടെ ഖബറടക്കി. ഏതാനും ദിവസം മുമ്പാണ് ആസ്യയുടെ മകന്‍ ഉബൈദുള്ള പക്ഷാഘാതം ബാധിച്ച് മരണപ്പെട്ടിരുന്നത്.

Sharing is caring!