മദ്‌റസ മഅല്ലിംകള്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ചെയ്യാന്‍ കൈമാറി

മദ്‌റസ മഅല്ലിംകള്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ചെയ്യാന്‍ കൈമാറി

ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ മഅല്ലിംകള്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ എക്കൗണ്ടുകളിലേക്ക് കൈമാറി. പതിനായിരത്തില്‍ പരം വരുന്ന അംഗീകൃത മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഴുവന്‍ മുഅല്ലിംകള്‍ക്കും ധനസഹായം ലഭിക്കും. തുക ലഭ്യമാക്കാന്‍ റെയ്ഞ്ച് സെക്രട്ടറിമാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

മൊത്തം തുകക്കുള്ള രസീതി [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം. സാങ്കേതിക കാരണങ്ങളാല്‍ തുക ലഭ്യമാവാത്ത റെയ്ഞ്ച് സെക്രട്ടറിമാര്‍ വിവരം ഇ-മെയില്‍ മുഖേന അറിയിക്കണം. തുക കൈപ്പറ്റിയ മുഅല്ലിംകളുടെ പേരും ഒപ്പും രേഖപ്പെടുത്തി ലിസ്റ്റും, റെയ്ഞ്ചിന്റെ ഒറിജിനല്‍ രസീതിയും യഥാസമയം ഓഫീസില്‍ ലഭ്യമാക്കണമെന്നും എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.

Sharing is caring!