കോവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞിന്റെ മരണം; ഖേദകരമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ആ കുഞ്ഞിന്റെ വേർപാട് ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് മരിച്ച നാലു മാസം പ്രായമായ മഞ്ചേരി പയ്യനാടി സ്വദേശികളുടെ മകളുടെ വേർപാടിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തിയത്. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിൽസയിലായിരുന്നു കുട്ടി. കുഞ്ഞിനെ രക്ഷിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് കോവിഡ് ബാധിച്ച നാലു മാസം പ്രായമായ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. കുഞ്ഞിന് കോവിഡ് എവിടെ നിന്നു പിടിച്ചുവെന്ന് സ്ഥിരീകരണമായിട്ടില്ല. കുട്ടിയുടെ ഒരു ബന്ധുവിന് കോവിഡ് ബാധ ഉണ്ടായിരുന്നു. അതോടൊപ്പം മറ്റൊരു ബന്ധു അടുത്തിടെ മരിക്കുകയും ചെയ്തു. ഇതേ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ന്യുമോണിയയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. അസുഖത്തെ തുടർന്ന് കുട്ടിയെ മഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ ചികിൽസിച്ചിരുന്നു. കുട്ടിക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് ഈ ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ ക്വാറന്റീനിലാക്കി.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]