മലപ്പുറത്ത് ആദ്യ കോവിഡ് മരണം, നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: ജില്ലയിൽ ആദ്യ കോവിഡ് മരണം. കോവിഡ് ബാധിച്ച നാലു മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണമടഞ്ഞത്. രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്.
ഹൃദ്രോഗം അടക്കമുള്ളവ അലട്ടിയിരുന്ന കുട്ടിയായിരുന്നു. ന്യുമോണിയയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. കുട്ടിക്ക് കോവിഡ് എവിടെ നിന്ന് പടർന്നു എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. അസുഖത്തെ തുടർന്ന് കുട്ടിയെ മഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ ചികിൽസിച്ചിരുന്നു. കുട്ടിക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് ഈ ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ ക്വാറന്റീനിലാക്കി. മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്ന് വരും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി