ലോക്‌ഡോണ്‍ ലംഘിച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ബിരിയാണി വെച്ച് ടിക് ടോക്കിലിട്ടു

ലോക്‌ഡോണ്‍ ലംഘിച്ച്  കൂട്ടുകാര്‍ ചേര്‍ന്ന്   ബിരിയാണി വെച്ച്  ടിക് ടോക്കിലിട്ടു

മലപ്പുറം: ലോക്‌ഡോണ്‍ ലംഘിച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ബിരിയാണി വെച്ച് ടിക് ടോക്കിലിട്ടു. വീഡിയോ കണ്ട പോലീസ് എല്ലാവരെയും പൊക്കി. ലോക്‌ഡോണ്‍ ലംഘിച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ബിരിയാണി വെച്ച് ടിക് ടോക്കിലിട്ടു. വീഡിയോ കണ്ട പോലീസ് എല്ലാവരെയുംപൊക്കി. കോവിഡും നിരോധനാജ്ഞയും ലോക്‌ഡോണും ലംഘിച്ച് സംഘം ചേര്‍ന്ന് ബിരിയാണി വെച്ച് വിളമ്പി കഴിച്ച ച്ച്സുഹൃത്തുക്കളായ 23 പേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസ്സെടുത്തു. മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ കഴിഞ്ഞ ദിവസമാണ് കൂട്ടുകാര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു ബിരിയാണി വച്ചു വിളമ്പിയത്. മാത്രമല്ല ഇവര്‍ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വൈറലായ വീഡിയോ പോലീസിന്റെ കണ്ണിലും പെട്ടു. ഈ വീഡിയോ കണ്ടാണ് തിരൂരങ്ങാടി എസ്.ഐ. നൗഷാദ് ഇബ്രാഹിമും സംഘവും ടിക് ടോക്കിന് പിന്നാലെ പോയി യുവാക്കളെ തേടിയിറങ്ങിയത്. തുടര്‍ന്ന് സ്ഥലം അന്വേഷിച്ചിറങ്ങിയ പോലീസ് ലോക്‌ഡോണ്‍ ലംഘിച്ച 23 യുവാക്കളെയും പൊക്കി കേസ്സെടുത്തു. തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയച്ചു.
അതേ സമയം കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘിച്ച് രംഗത്തുള്ള മത്സ്യപിടിത്തക്കാരേയും ചീട്ടുകളിക്കാരെയും ലക്ഷ്യംവെച്ച് മലപ്പുറം എടപ്പാള്‍ തുയ്യത്ത് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കുന്നവരാണ്.. ഉദ്യോഗസ്ഥരെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. ആവി പറക്കുന്ന ചിക്കന്‍ ഉപേക്ഷിച്ചാണ് യുവാക്കള്‍ ഓടി രക്ഷപ്പെട്ടത്. ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ ശേഷം വാഴയിലയില്‍വെച്ച് കൂടെ ബ്രഡും ഉള്‍പ്പെടെ വെച്ച് കഴിക്കാനായിരുന്നു യുവാക്കള്‍ ലക്ഷ്യംവെച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ എത്തിമ്പോള്‍ കണ്ടത് ആവി പറക്കുന്ന ബക്കറ്റ് ചിക്കന്‍ വാഴയിലയില്‍ കിടക്കുന്നതാണ്. അതോടാപ്പം ഉള്ളിയിലും ബ്രഡും വെള്ളവമുണ്ട്. വയലോരത്തെ ചെറിയ മതിലില്‍ ഒരുമിച്ചാണു യുവാക്കള്‍ വാഴയിലയില്‍ ഭക്ഷണം ഒരുമിച്ചുവെച്ചിരുന്നത്. പ്രകൃതി രമണീയമായ സ്ഥലത്ത് ചെറിയൊരു കുളമുണ്ടായിരുന്നു. എന്തായാലും ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. യുവാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും നിര്‍മ്മാണ സാമഗ്രഹികള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ കെന്‍സുദ്ധീന്‍ ,അബ്ദുള്‍ ജലീല്‍ , സുനില്‍കുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Sharing is caring!