കോവിഡ് 19: മലപ്പുറം ജില്ലയില്‍ 32 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19:  മലപ്പുറം ജില്ലയില്‍  32 പേര്‍ കൂടി  നിരീക്ഷണത്തില്‍

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 21) മുതല്‍ 32 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4,656 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 25 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 4,553 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 78 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരം

കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധിതരായി ആറ് പേരാണ് ഇപ്പോള്‍ ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുന്നത്. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. ഒരാള്‍ രോഗമുക്തനായ ശേഷം ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു.

(ഏപ്രില്‍ 21) രോഗബാധ സ്ഥിരീകരിച്ച ഒതുക്കുങ്ങല്‍ സ്വദേശിയായ 18 കാരന്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കാതെ പാലക്കാട് ജില്ലയില്‍ തന്നെ ചികിത്സയിലായതിനാല്‍ മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതനായി കണക്കാക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതുവരെ 1,582 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 23 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• ദ്രുത കര്‍മ്മ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകള്‍ – 2,985
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 സ്‌ക്വാഡുകള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 44
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 422
• കൗണ്‍സലിങ് നല്‍കിയത് – അഞ്ച്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 353
• വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ബന്ധപ്പെട്ടത് – 199ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം. മെഹറലി, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ ഡോ. ഷാഹുല്‍ ഹമീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്നലെ സാമൂഹിക
അടുക്കളകളില്‍നിന്ന് 9,577 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 21) 9,577 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി. അവശ വിഭാഗങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും അഗതികള്‍ക്കുമെല്ലാം സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ നല്‍കുന്നത്. ഇതുള്‍പ്പെടെ 10,704 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 3,962 പേര്‍ക്ക് അത്താഴവും 1,023 പേര്‍ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 5,826 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 5,457 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 768 പേര്‍ക്ക് പ്രാതലും 3,196 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,878 ഉച്ചഭക്ഷണ പൊതികളില്‍ 4,120 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 255 പേര്‍ക്ക് പ്രാതലും 766 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.


കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതുവരെ
ഒന്നര ലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ക്ക്
ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 1,59,422 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏപ്രില്‍ 21) 11,809 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു,

Sharing is caring!