ലോക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നമസ്‌ക്കാരം: കേസെടുത്തു

ലോക് ഡൗണ്‍  ലംഘിച്ച് പള്ളിയില്‍ നമസ്‌ക്കാരം:  കേസെടുത്തു

എടപ്പാള്‍ :ലോക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌ക്കാരം നടത്തിയതിന് പൊന്നാനി പോലീസ് കേസെടുത്തു. മാണൂര്‍ ചേകനൂര്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള പള്ളിയില്‍ നിസ്‌കാരം നടത്തിയതിനാണ് പോലീസ് കേസെടുത്തത്.വീട്ട് കാരന്റെ കീഴിലുള്ള പള്ളിയാണെന്നും പുറത്ത് നിന്ന് ആരെയും പള്ളിയിലേക്ക് കയറ്റിയിരുന്നില്ലെന്നും പുറത്ത് നിന്നും കയറി വരുന്ന ഭാഗം ഓലകൊണ്ട് വേലി കെട്ടിയിരുന്നതായും , വീട്ട് കാരനും സഹോദരനും അയാളുടെ വിദ്യാര്‍ത്ഥികളായ നാല് മക്കളും മാത്രമാണ് അവിടെ നിസ്‌കരിച്ചതെന്നും വീട്ടുടമസ്ഥന്‍ പറഞ്ഞു.

Sharing is caring!