വയലോരത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കി കഴിക്കുന്നതിനിടെ പിടികൂടി

വയലോരത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കി  കഴിക്കുന്നതിനിടെ പിടികൂടി

എടപ്പാള്‍ :ലോക്ക് ഡൗണ്‍ ലംഘിച്ച് തയ്യാറാക്കിയ ബക്കറ്റ് ചിക്കന്‍ ആരോഗ്യ വകുപ്പ് പിടികൂടി. ഇന്നലെ തുയ്യത്താണ് സംഭവം. മത്സ്യം പിടിക്കുന്നവരെയും ചീറ്റ് കളിക്കാരെയും പിടികൂടുന്നതിനായി ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്ന തിനിടയിലാണ് ബക്കറ്റ് ചിക്കന്‍ നിര്‍മ്മാണം ശ്രദ്ധയില്‍ പെട്ടത്. അധികൃതരെ കണ്ടതോടെ സംഘം ഓടി രക്ഷപെട്ടു. നിര്‍മ്മാണ സാമഗ്രഹികള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ കെന്‍സുദ്ധീന്‍ ,അബ്ദുള്‍ ജലീല്‍ , സുനില്‍കുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Sharing is caring!