ലീഗ് നേതാവ് ബാവഹാജിയെ അഭിനന്ദിച്ച് മന്ത്രി ജലീല്‍

ലീഗ് നേതാവ്  ബാവഹാജിയെ അഭിനന്ദിച്ച്  മന്ത്രി ജലീല്‍

മലപ്പുറം: ലീഗ് നേതാവ് ബാവഹാജിയെ അഭിനന്ദിച്ച് മന്ത്രി ജലീല്‍. ഭാവഹാജിയെ കുറിച്ച് ജലീല്‍ പറഞ്ഞത് ഇങ്ങിനെയാണ്. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും മലബാര്‍ ഡെന്‍ന്റെല്‍ കോളേജിന്റെ ചെയര്‍മാനുമായ സി.പി. ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. ശ്രീരാമകൃഷ്ണനെ ഏല്‍പിച്ചു. തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡെന്‍ന്റെല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സര്‍ക്കാരിന് കൈമാറാനുള്ള സന്നദ്ധതയും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ബാഹഹാജി ഒരിക്കലും മുസ്ലിംലീഗിന് ഒരു ഭാരമായിരുന്നിട്ടില്ല. ലീഗിനെന്നും അദ്ദേഹം തണലേ ആയിട്ടുള്ളൂ. ആരെയെങ്കിലും പറ്റിച്ചോ ബിസിനസ്സില്‍ പങ്കാളിയാക്കി വഞ്ചിച്ചോ ലക്ഷങ്ങള്‍ കോഴ വാങ്ങിയോ ഒരു ചില്ലിപ്പൈസയും ഹാജി ഇതുവരെ സ്വന്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ബാവഹാജിക്കെതിരെ വിജിലന്‍സ് കേസ് ഉള്‍പ്പടെ ഒരു കേസും നിലവിലില്ല. എന്റെ നിയോജക മണ്ഡലത്തില്‍ പെടുന്ന എടപ്പാള്‍ മാണൂര്‍ സ്വദേശി കൂടിയായ ബാവഹാജിക്ക് ഒരായിരം അഭിനന്ദനങ്ങള്‍.
കെ ടി ജലീല്‍

Sharing is caring!