ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷന്‍ കേന്ദ്രമൊരുക്കി ദുബായി കെ.എം.സി.സി.

ജി.സി.സി.യിലെ ഏറ്റവും  വലിയ ഐസ്വലേഷന്‍  കേന്ദ്രമൊരുക്കി  ദുബായി കെ.എം.സി.സി.

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷന്‍ കേന്ദ്രമൊരുക്കി ദുബായി കെ.എം.സി.സി.
സബീല്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബൈഹുമായി കേന്ദ്രം സജ്ജമാക്കാനായി കെ.എം.സി.സി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വര്‍സാനില്‍ അല്‍വാസലിന്റെ അധീനതയില്‍ ഉള്ള പണിതീര്‍ന്ന 32 ബില്‍ഡിംഗുകള്‍ കെ.എം.സി.സിക്ക് കൈമാറി. കെ.എം.സി.സിയുടെ ആയിരകണക്കിന് വളന്റെിയര്‍മാരാണ് ഓരോ പ്രദേശത്തും വിശ്രമമില്ലാതെ കോവിഡ് കാലത്ത് പ്രവര്‍ത്തനം നടത്തുന്നത്. മുസ്തഫ ഉസ്മാന്‍ ,അബ്ദുല്ല പൊയില്‍ ,അന്‍വര്‍ അമീന്‍ ,ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍,അന്‍വര്‍ നഹ ,എളേറ്റില്‍ ഇബ്രാഹീം, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍ , പി.കെ.ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സബീല്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബൈഹുമായി
ചര്‍ച്ച നടത്തിയത്. വെറും നാലുദിവസം കൊണ്ട് തന്നെ എല്ലാവിധ സൗകര്യത്തോടും കൂടി ആദ്യത്തെ അഥിതിയെ സ്വീകരിക്കാനായി. ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം മുതല്‍ ബെഡ്, കട്ടില്‍, തലയണ ചായപ്പൊടി,പഞ്ചസാര,കെറ്റില്‍ ,തോര്‍ത്ത് ,സോപ്പ് ,നഖം വെട്ടി,ബക്കറ്റ് തുടങ്ങി നിത്യോപയോഗ വസ്തുക്കള്‍ മുഴുവന്‍ ഒരുക്കിയാണ് ഓരോ അതിഥിയേയും വരവേല്‍ക്കുന്നത് .ഇത്രമേല്‍ വിജയകരമായി ഇത് പ്രാവര്‍ത്തികമാക്കുന്നതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്ന ക്രൈസിസ് മാനേജ്മന്റ് ടീമിന്റെ വൈവദഗ്ധ്യം വിലമതിക്കാനാവാത്തതാണെന്ന് മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു.
.കൊറോണ ബാധിതരെ സഹായിച്ചും, ക്വാറന്റൈന്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് ഭക്ഷണ വിതരണം നടത്തിയും, ആംബുലന്‍സിനും, പോലീസിനും സദാ കൂട്ടായും നൂറുകണക്കിന് കെഎംസിസി പ്രവത്തകര്‍ നൈഫ് ഉള്‍പ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന നിരതരാണ്. ഇന്ത്യന്‍ സര്‍ക്കാറും കോണ്‍സിലേറ്റുമൊക്കെ പ്രവാസികളെ കുറിച്ച് ചിന്തിക്കുന്നതിനു മുമ്പു തന്നെ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ബഹു ദൂരം പിന്നിട്ടിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Sharing is caring!