കോവിഡും ലോക്ഡൗണും മുതലെടുത്ത് തമിഴ്നാട്ടില്‍നിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവരാന്‍ ശ്രമിച്ച മലപ്പുറത്തെ നാല്‍വര്‍സംഘം തമിഴ്നാട്ടില്‍ അറസ്റ്റില്‍
മലപ്പുറം: കോവിഡും ലോക്ഡൗണും മുതലെടുത്ത് തമിഴ്നാട്ടില്‍നിന്നും സാഹസികമായി കഞ്ചാവ് കൊണ്ടുവന്ന് വന്‍ ലാഭത്തിന് വില്ക്കാന് പ്ലാന്‍ചെയ്തു. കേരളത്തിലേക്ക്് കഞ്ചാവ് കടത്തുന്നതിനിടെ നാലുമലപ്പുറം സ്വദേശികള്‍ തിമിഴ്നാട്ടില്തന്നെ പിടിയില്‍. നാല് കിലോ കഞ്ചാവും രണ്ടു ബൈക്കുകളും പിടിച്ചെടുത്തു. ലോക്ഡൗണില്‍ യാത്രാവിലക്ക് നിലനില്‍ക്കുമ്പോഴും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നാല് മലപ്പുറം സ്വദേശികള്‍ തമിഴ്നാട്ടില്‍ പോലീസ് പിടിയിലായത് ഇന്നാണ്. നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളില്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളായ വണ്ടൂര്‍ പാലമഠം ഇല്ലിക്കല്‍ വീട്ടില്‍ ഹാരിസ് എന്ന ടിന്റുമോന് (23), വണ്ടൂര്‍ ആശുപത്രിക്കുന്ന് മധുരക്കറിയന്‍ വീട്ടില്‍ മുജീബ് റഹ്മാന് (29), മമ്പാട് വടപുറം കരുവണ്ണി വീട്ടില്‍ റിയാസ് എന്ന പാട്ടകുട്ടന്‍ (35), മംഗലശേരി ഷെരീഫ് (26) എന്നിവരെ നാലു കിലോ ഗ്രാം കഞ്ചാവ് സഹിതമാണ് തമിഴ്നാട് മഠത്തുക്കുളം ഇന്‍സ്പെക്ടര്‍ രാജാകണ്ണന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പഴനി- ഉദുമല്പേട്ട് റോഡില്‍ പെട്രോളിങ് നടത്തുന്ന പോലീസ് സംഘത്തെക്കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ലോക്ഡൗണ്‍ കാരണം കഞ്ചാവ് ലഭ്യമല്ലാത്തതിനാല്‍ സാഹസികമായി കടത്തികൊണ്ടുവന്ന് വന്‍ വിലക്ക് വില്പ്പാനായിരുന്നു സംഘത്തിന്റെ നീക്കം. പ്രതിയായ ഹാരിസ് 2016ല്‍ നാലു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായിരുന്നു. മറ്റു നിരവധി കഞ്ചാവു കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. മുജീബ്റഹ്മാന്‍, റിയാസ്, എന്നിവര്‍ നിലമ്പൂര്‍, കാളികാവ് എക്സൈസ് റേഞ്ച് ഓഫീസുകളിലെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ്. തമിഴ്നാട് പോലീസ് കൈമാറിയ വിവരത്തെതുടര്‍ന്ന് ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ജനംഭീതിയില്‍ കഴിയുന്ന ഈസമയത്തും അവസരം മുതലെടുത്ത് ലാഭംകൊയ്യാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്് അനധികൃതമായി വില്പനക്കായി സുക്ഷിച്ച് വെച്ച 38.5 ലിറ്റര്‍ വിദേശമദ്യമാണ് കഴിഞ്ഞ ദിവസം താനൂര്‍ സി.ഐ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
താനൂര്‍ ചിറക്കല്‍ കളരിപ്പടിപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന വലിയ വീട്ടില്‍ ഗിരീശ (32)ന്റെ വീട്ടില്‍ നിന്നും ഇയാളുടെ വീട്ടുവളപ്പില്‍ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടിയത്. മദ്യവില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തി റെയിഡില്‍ ഓല കൊണ്ട് മറച്ച നിലയില്‍ മണ്ണിനടിയില്‍ ശവക്കല്ലറയുടെ രൂപത്തില്‍ മണ്ണിനടിയില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലും, വീടിനകത്തുനിന്നുമാണ് മദ്യം കണ്ടത്തിയത്. പോലീസ് വരുന്നത് കണ്ട് ഗിരിഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കോവിഡ് കാരണം മദ്യം വാങ്ങന്‍ കഴിയാത്തവര്‍ക്ക് അമിത വില ഈടാക്കി വില്‍പ്പന നടത്താന്‍ വന്‍ തോതില്‍ ശേഖരിച്ച വെച്ചതാണന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ കൂടാതെ എസ്.ഐമാരായ നവീന്‍ ഷാജ്, ഗിരിഷ്, സിവില്‍ പോലീസ് മാരായ സി.ജി.സലീഷ്, വിമോഷ്, രജിത്ത്, മുരളി, വനിത സി പി ഒ .ജിജി എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]