കെ എം ഷാജിക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കെ എം ഷാജിക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ‘എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ടതില്ല’ കെ എം ഷാജിയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

മുഖ്യമന്ത്രിയെ കണ്ടാല്‍ സ്പീക്കറുടെ മുട്ടിടിക്കുമെന്നും തനിക്കെതിരെയുള്ള വിജലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശ പ്രകാരം സ്പീക്കര്‍ അനുമതി നല്‍കിയെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം.
വീഡിയോ കാണാം
https://youtu.be/SymemnpATmg

കെ എം ഷാജിയുടെ ആരോപണം അപക്വവും ബാലിശവുമാണെന്ന് സ്പീക്കര്‍ പറഞ്ഞു. തികച്ചും യുക്തിരഹിതമായ ആരോപണങ്ങളുന്നയിച്ച് രാഷ്ട്ീയമായ വിമര്‍ശനങ്ങള്‍ക്ക് പരിമിതിയുള്ള പദവിയിലിരിക്കുന്ന ആളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നതിനു തുല്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. കേസിന്റെ നിയമസാധുതകള്‍ സ്പീക്കര്‍ പരിശോധിക്കേണ്ടതില്ലെന്നും നിയമനടപടികള്‍ക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!