വീരാൻകുട്ടിയുടേത് കോവിഡ് മരണമല്ലെന്ന് മന്ത്രി കെ കെ ശൈലജ

വീരാൻകുട്ടിയുടേത് കോവിഡ് മരണമല്ലെന്ന് മന്ത്രി കെ കെ ശൈലജ

മഞ്ചേരി. കീഴാറ്റൂർ സ്വദേശി വീരാൻകുട്ടിയുടെ മരണം കോവിഡ് മൂലമല്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. പ്രയാധിക്യം മൂലമുള്ള രോ​ഗങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹൃദ്രോ​ഗവും, വൃക്ക രോ​ഗവും, അതു മൂലമുള്ള അണുബാധയും അദ്ദേഹത്തെ ബാധിച്ചിരുന്നതായും ആരോ​ഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണ സംസ്ക്കാരത്തിന് വേണ്ട മുൻകരുതൽ സ്വീകരിച്ച് സംസ്ക്കാര ചടങ്ങുകൾ നടത്താം. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) ആണ് ഇന്ന് രാവിലെയാണ് മരിച്ചത്. വൃക്കരോ​ഗം മൂലം രണ്ട് തവണ ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. മൂന്ന് ദിവസം മുമ്പ് നടന്ന പരിശോധനയിലാണ് കോവിഡ് നെ​ഗറ്റീവ് ആയത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ കോവിഡ് വാർഡിൽ നിന്നും മാറ്റി മറ്റൊരു വാർഡിൽ നിരീക്ഷണത്തിൽ ആക്കിയിരുന്നു.

ഇദ്ദേഹത്തിൽ നിന്ന് ശ്രവമെടുത്ത് കോവിഡ് പരിശോധന നടത്താൻ തീരുമാനമായിട്ടുണ്ട്. ഉംറ തീർഥാടനം കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കോവിഡ് പകർന്നെതെന്നാണ് സംശയിക്കുന്നത്. പക്ഷേ മകന്റെ പരിശോധന ഫലം നെ​ഗറ്റീവ് ആയിരുന്നു. നാട്ടിൽ ഒരുപാട് ബന്ധങ്ങൾ ഉള്ള ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത് കീഴാറ്റൂർ പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.

Sharing is caring!