പാലിയേറ്റീവ് രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ
തിരൂർ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൻ്റെ കീഴിലുള്ള മുഴുവൻ രോഗികൾക്കും അടുത്ത 15 ദിവസങ്ങളിലേക്കാവശ്യമായ മരുന്നുകൾ നൽകി താനൂർ എം.എൽ എ, വി അബ്ദുറഹിമാൻ. തിരൂർ ജനമൈത്രീ പോലീസിനു വേണ്ടി ഡി വൈ എസ് പി സുരേഷ് ബാബുവിന്റെ അഭ്യർത്ഥന മാനിച്ചാണ് എം എൽ എ മരുന്നുകൾ നൽകിയത്
തിരൂർ റസ്റ്റ് ഹൗസിൽ വെച്ച് ഡി വൈ എസ് പി എം.എൽ എ യിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങി. തിരൂർ, താനൂർ പ്രദേശങ്ങളിലെ ക്യാൻസർ-കിഡ്നി രോഗികൾക്കാണ് മരുന്ന് കിറ്റുകൾ വിതരണം ചെയ്യുക. തിരൂർ ജില്ലാ ആശുപത്രി പെയ്ൻ ആൻറ് പാലിയേറ്റീവ് വിഭാഗവും തിരൂർ സാന്ത്വനം കൂട്ടായ്മ പ്രവർത്തകരും ചേർന്ന് അടുത്ത ദിവസം മുതൽ മരുന്ന് വിതരണം ചെയ്യും. ജില്ലാ ആശുപത്രി പാലിയേറ്റീവ് മേധാവി ഡോ.അബ്ബാസ്, സാന്ത്വനം കൂട്ടായ്മ പ്രവർത്തകരായ സേൾട്ടി തിരൂർ, ദിലീപ് അമ്പായത്തിൽ, സമദ് സീസ്, റാഷിഖ് വെട്ടം, കെ.പി.എ റഹ്മാൻ എന്നിവർ സന്നിതരായിരുന്നു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]