കണ്ണുവെട്ടിച്ച് ബക്കറ്റ് ചിക്കന്‍ പാചകം വ്യാപകം, യുവാക്കള്‍ ശ്രദ്ധിക്കുക.. പിടിവീഴും

കണ്ണുവെട്ടിച്ച്  ബക്കറ്റ് ചിക്കന്‍ പാചകം വ്യാപകം, യുവാക്കള്‍ ശ്രദ്ധിക്കുക.. പിടിവീഴും

മലപ്പുറം:കണ്ണുവെട്ടിച്ച് ബക്കറ്റ് ചിക്കന്‍ പാചകം വ്യാപകം, യുവാക്കള്‍ ശ്രദ്ധിക്കുക.. പിടിവീഴും. ലോക് ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് കോഴി ചുട്ട യുവാക്കള്‍ക്കെതിരെ വേങ്ങര പോലീസ് കേസെടുത്തു. ചേറൂര്‍ പാടത്ത് കോഴിയെ പാചകം ചെയ്ത 6 യുവാക്കള്‍ക്കെതിരെയാണ് കേസ്. ഇരിങ്ങല്ലൂരില്‍ ഉപഭോക് താക്കള്‍ സാമൂഹിക അകലം പാലിക്കാത്തതെ ഇറച്ചി വില്പന നടത്തിയ കടയുടമ ക്കെതിരെയും കേസെടുത്തു.
അതേ സമയം നിരോധനാജ്ഞ നിലനില്‍ക്കെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഉള്‍പ്രദേശങ്ങളില്‍ കൂട്ടം കൂടി യുവാക്കളുടെ ബക്കറ്റ് ചിക്കന്‍ പാചകം വ്യാപകമായി നടക്കുന്നുണ്ട്. പരപ്പനങ്ങാടിയില്‍ ളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും അസമയങ്ങളിലും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വ്യാജവാറ്റാണെന്ന് കരുതിയാണ് പോലീസ് ഡ്രോണ്‍ ക്യാമറ വഴി നിരീക്ഷിച്ചത്. ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തില്‍ പുകയുയര്‍ന്ന സ്ഥലത്തെത്തിയപ്പോഴാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ബക്കറ്റ് ചിക്കന്‍ പാചകമാണെന്ന് മനസിലായത് . ഒരു ഫുള്‍ കോഴി അരപ്പ് ചേര്‍ത്ത് കമ്പിയില്‍ കുത്തി നിര്‍ത്തി ഇരുമ്പുബക്കറ്റുകൊണ്ടു മൂടി ചുറ്റും മുകളിലും വിറകിട്ടുതീ കൊളുത്തി വേവിച്ചാണ് ഇപ്പോള്‍ വൈറലായ ബക്കറ്റ് ചിക്കന്‍ പാചകം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളെയാണ്. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍, മുരളി, പോലീസുകാരായ വിപിന്‍, ജിനേഷ്, കിഷോര്‍, എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘത്തെ കണ്ട് രക്ഷപെടുവാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Sharing is caring!