കോവിഡ് ബാധിച്ച മലപ്പുറം പുറത്തൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
തിരൂര്‍: കോവിഡ് ബാധിച്ച തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവ് സ്വദേശി പുള്ളിക്കല്‍ കുട്ടിയാപ്പുവിന്റെ മകന് പുളിക്കല്‍ കുഞ്ഞിമോന്(60)
അബുദാബിയിലെദല്മയില്വെച്ച് മരിച്ചു. മീന്‍ കച്ചവടക്കാരനായ കുഞ്ഞിമോന് ഏഴുദിവസമായി അബുദാബിയിലെ ഖലീഫ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് തുടര്‍പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 30വര്‍ഷമായി വിദേശത്തു ജോലിചെയ്തുവരുന്ന ഇദ്ദേഹം മൂന്നുമാസം മുമ്പാണ് നാട്ടില്അവധിക്കുവന്നതുപോയത്. മകന് ലിജിത്തും മരുമകന് ബാബുവും വിദേശത്തു തന്നെയാണ്. മൃതദേഹം അബുദാബിയില്‍ത്തന്നെ സംസ്കരിച്ചു. വസന്തയാണ് കുഞ്ഞിമോന്റെ ഭാര്യ മകള്‍ ലിംന.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]