പഴയതുപോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് കെ.എം ഷാജി പോസ്റ്റിട്ടത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് കാലത്ത് സര്‍ക്കാരിനെ പിന്തുണ നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ശഠിക്കരുതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിമര്‍ശനങ്ങളെ ആരോഗ്യപരമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്താണ് വിവിധ കേസുകളില്‍ വക്കീലന്മാര്ക്ക് പണം കൊടുത്തതെന്ന കെ.എം ഷാജി എം.എല്‍.എയുടെ വിമര്‍ശനത്തിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
രണ്ട് പ്രളയവും കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ജനത്തിന് അഭിപ്രായമില്ല. കോവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ അനുഭവം നേരത്തെ ബോധ്യപ്പെട്ടതാണ്. യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുകള്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായിരുന്നു, അത് എതിര്‍ത്ത് തോല്‍പ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം തകര്‍ക്കാനാവില്ല.
സര്‍ക്കാരിന് പ്രതിപക്ഷം നല്ല സഹകരണമാണ് നല്‍കുന്നത്. ഇനിയും അത് തുടരും. പഴയതുപോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് കെ.എം ഷാജി പോസ്റ്റിട്ടത്. ഷാജി സ്വന്തം ശൈലിയില്‍ ആണ് പോറ്റിട്ടത്. അത് ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാല്‍ മതി. പ്രകോപിതനാവണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി